CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 22 Minutes 52 Seconds Ago
Breaking Now

പോണ്‍ സൈറ്റിലെ സുന്ദരി ; അടുപ്പം കൂടി ഭീകരനാക്കും ; പിന്നില്‍ പാക്കിസ്ഥാന്‍

വിപിഎന്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിയന്ത്രണമുള്ള ചില പ്ലാറ്റ്‌ഫോമുകള്‍ ആക്‌സസ് ചെയ്യുന്നതും അന്വേഷണത്തില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ജമ്മു കശ്മീരിലെ യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകര ശൃംഖലകള്‍ പോണ്‍ സൈറ്റുകളിലെ ചാറ്റ് സംവിധാനങ്ങളും എന്‍ക്രിപ്റ്റഡ് ആപ്പുകളും വിപിഎന്‍ സേവനങ്ങളും ഉപയോഗിക്കുന്നതായി സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, സിഗ്‌നല്‍ തുടങ്ങിയ സാധാരണ ആശയവിനിമയ പ്ലാറ്റ്‌ഫോമുകളില്‍ നിരീക്ഷണം ശക്തമായതോടെയാണ് കൂടുതല്‍ രഹസ്യ സ്വഭാവമുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് ഭീകരസംഘടനകള്‍ മാറിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പോണ്‍, ഡേറ്റിങ് സൈറ്റുകളിലെ റിയല്‍-ടൈം ചാറ്റ് സൗകര്യങ്ങള്‍ ഉപയോഗിച്ച് യുവാക്കളുമായി ബന്ധപ്പെടുകയും പിന്നീട് ആശയവിനിമയം മറ്റ് എന്‍ക്രിപ്റ്റഡ് സംവിധാനങ്ങളിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

വിപിഎന്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിയന്ത്രണമുള്ള ചില പ്ലാറ്റ്‌ഫോമുകള്‍ ആക്‌സസ് ചെയ്യുന്നതും അന്വേഷണത്തില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൂടാതെ, വേഗത കുറഞ്ഞ 2ജി, എഡ്ജ് നെറ്റ്വര്‍ക്കുകളിലും പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിലൂടെ ആശയവിനിമയം കൂടുതല്‍ ബുദ്ധിമുട്ടോടെ മാത്രമേ നിരീക്ഷിക്കാന്‍ കഴിയൂ എന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.

യുവാക്കളെ ആദ്യം ഓണ്‍ലൈനിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രലോഭനങ്ങളിലൂടെയോ സമ്മര്‍ദത്തിലൂടെയോ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുകയുമാണ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭീകര ശൃംഖലകള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ നിരന്തരം മാറ്റുന്നതിനാല്‍ സൈബര്‍ നിരീക്ഷണ സംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാ ഏജന്‍സികള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.