CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 41 Minutes 3 Seconds Ago
Breaking Now

ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചതിലെ ദേഷ്യം ; വയോധികാരായ മാതാപിതാക്കളെ നടുറോഡില്‍ മരക്കമ്പുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്

സംഭവത്തില്‍ സഞ്ജയ് റാവുത്ത്, രാജേന്ദ്ര റാവുത്ത് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഞെട്ടിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പൂനെയില്‍ നിന്ന് പുറത്തുവന്നു. നടക്കാനിറങ്ങിയ മാതാപിതാക്കളെ വാഹനത്തില്‍ എത്തിയ മക്കള്‍ തഞ്ഞു നിര്‍ത്തി മരക്കമ്പുകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. 

സംഭവത്തില്‍ സഞ്ജയ് റാവുത്ത്, രാജേന്ദ്ര റാവുത്ത് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഓഗസ്റ്റ് 30ന് വൈകുന്നേരം നടക്കാനിറങ്ങിയ 65കാരനായ തുക്കാറാം കിസാന്‍ റാവുത്തിനെയും ഭാര്യ അഞ്ജനയെയും മക്കള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പ്രതികള്‍ കാറിലെത്തി മാതാപിതാക്കളെ തടഞ്ഞുനിര്‍ത്തുന്ന ദൃശ്യങ്ങള്‍ സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പകര്‍ത്തുകയായിരുന്നു.

അമ്മയുടെ ഉടമസ്ഥതയിലുള്ള ഭൂമി പിതാവ് വില്‍ക്കാന്‍ തീരുമാനിച്ചതിനെച്ചൊല്ലിയാണ് സഹോദരന്മാര്‍ക്ക് പ്രകോപനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കം രൂക്ഷമായതോടെ മരക്കൊമ്പുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുക്കാറാമിന്റെ ശരീരമാകെ പരിക്കേറ്റു. ഭാര്യയുടെ കൈത്തണ്ടയ്ക്കും അരയ്ക്കും പരിക്കുണ്ട്. 

ഭൂമി ഇടപാട് റദ്ദാക്കണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ബഹളം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പരിക്കേറ്റ ദമ്പതികളെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.