CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 23 Minutes 40 Seconds Ago
Breaking Now

സഹോദരനെ കുറിച്ച് മോശം കമന്റ് ; ഭര്‍തൃ സഹോദരിയെ കുത്തിക്കൊന്ന് വാട്ടര്‍ടാങ്കിലിട്ട് യുവതി

പീഡന കേസില്‍ ജയിലിലാണ് കുറ്റാരോപിതയായ പാര്‍വതിയുടെ സഹോദരന്‍.

തന്റെ സഹോദരനെതിരെ മോശം പരാമര്‍ശം നടത്തിയ ഭര്‍തൃ സഹോദരിയെ കുത്തിക്കൊന്ന് വാട്ടര്‍ടാങ്കിലിട്ട് അടച്ച് യുവതി. മധ്യപ്രദേശ് ഇന്‍ഡോറിലാണ് സംഭവം. രക്ഷാ ബന്ധന്‍ ദിവസത്തിലായിരുന്നു കൊലപാതകം. വന്ദന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദര പത്‌നിയായ പാര്‍വതി ഭായി കുശ്വാ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പീഡന കേസില്‍ ജയിലിലാണ് കുറ്റാരോപിതയായ പാര്‍വതിയുടെ സഹോദരന്‍. ഉത്തരേന്ത്യയില്‍ സഹോദരന്മാരോട് സ്‌നേഹം പ്രകടിപ്പിക്കുന്ന ദിവസമാണ് രക്ഷാ ബന്ധന്‍. ഇതിനിടെ സഹോദരന്‍ ജയിലിലായ സംഭവത്തില്‍ പാര്‍വതിയെ വന്ദന കളിയാക്കുകയായിരുന്നു. ഇതില്‍ കുപിതയായ പാര്‍വതി വന്ദനയോട് കയര്‍ത്തു. തര്‍ക്കം മുറുകിയപ്പോള്‍ പാര്‍വതി കയ്യില്‍ കിട്ടിയ കത്തിയെടുത്ത് വന്ദനയുടെ കഴുത്തിന് രണ്ടു പ്രാവശ്യം കുത്തുകയായിരുന്നു. തുടര്‍ന്ന് മരണമുറപ്പാക്കിയ ശേഷം മൃതദേഹം വലിച്ചുകൊണ്ടുപോയി വീടിന് പുറത്തുള്ള വാട്ടര്‍ ടാങ്കിലിട്ട് മൂടി.

തുടര്‍ന്ന് പാര്‍വതി തന്റെ ദിനചര്യകളിലേക്ക് മടങ്ങി. എന്നാല്‍ ഏറെ വൈകാതെ വന്ദനയെ കാണാനില്ലെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞു. പൊലീസില്‍ വിവരമറിയിച്ചതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ നിരീക്ഷിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. ഇതില്‍ നിന്നും വന്ദനയെ ആരോ ടാങ്കിലേക്ക് ഇടുന്ന ദൃശ്യം ലഭിച്ചു. എന്നാല്‍ ദൃശ്യം വ്യക്തമായിരുന്നില്ല. വീട്ടിലെ സ്ത്രീകളില്‍ ആരോ ആണിത് ചെയ്തതെന്ന് പൊലീസ് ഉറപ്പായിരുന്നു. കേസ് വഴിതിരിച്ചുവിടാന്‍ പാര്‍വതി കുതന്ത്രങ്ങള്‍ മെനഞ്ഞിരുന്നു.

താന്‍ ആ സമയത്ത് ആശുപത്രിയിലുള്ള ഭര്‍ത്താവിനെ കാണാന്‍ പോയതായിരുന്നുവെന്ന് പാര്‍വതി പറഞ്ഞു. എന്നാല്‍ കത്തിയില്‍ നിന്നും പാര്‍വതിയുടെ വിരലടയാളം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. പക്ഷെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായിരുന്നില്ല. പൊലീസിന്റെ ആരോപണം ഏറ്റു. പാര്‍വതി പൊട്ടിക്കരയുകയും താനാണ് വന്ദനയെ കൊലപ്പെടുത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. പാര്‍വതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.