CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 30 Seconds Ago
Breaking Now

സ്‌കോച്ച് വിസ്‌കി മേഖലയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി കോട്ടയംകാരന്‍

'കേരളത്തില്‍ നിന്ന് സ്‌കോട്ട്‌ലന്‍ഡിലേക്ക്' എന്നത് ഒരു യാത്ര മാത്രമല്ല, സ്വപ്നങ്ങളെ പിന്തുടര്‍ന്ന് നേടിയ വിജയത്തിന്റെ കഥ കൂടിയാണ്.

കേരളത്തില്‍ നിന്ന് സ്‌കോട്ട്‌ലന്‍ഡിലെത്തി ലോകപ്രശസ്തമായ സ്‌കോച്ച് വിസ്‌കി വ്യവസായത്തില്‍ സ്വന്തമായൊരു ഇടം നേടിയ മലയാളിയുടെ വിജയകഥ ശ്രദ്ധേയമാകുന്നു.സ്‌കോച്ച് വിസ്‌കിയുടെ ജന്മനാടായ സ്‌കോട്ട്‌ലന്‍ഡില്‍ ഈ മേഖലയില്‍ വിജയം കൈവരിക്കുന്നത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കഠിനാധ്വാനവും നിരന്തരമായ പരിശ്രമവും കൈമുതലാക്കി മലയാളി നേടിയ ഈ നേട്ടം പ്രവാസി സമൂഹത്തിനും അഭിമാനമായി മാറുകയാണ്.

കേരളത്തിന്റെ മണ്ണില്‍ നിന്ന് ആരംഭിച്ച യാത്ര സ്‌കോട്ട്‌ലന്‍ഡിന്റെ വിസ്‌കി പാരമ്പര്യത്തിലേക്കെത്തിയതിന്റെ കഥയാണിത്. 

'കേരളത്തില്‍ നിന്ന് സ്‌കോട്ട്‌ലന്‍ഡിലേക്ക്' എന്നത് ഒരു യാത്ര മാത്രമല്ല, സ്വപ്നങ്ങളെ പിന്തുടര്‍ന്ന് നേടിയ വിജയത്തിന്റെ കഥ കൂടിയാണ്.

2025-ല്‍ ഗ്ലെന്‍മൂര്‍ വിസ്‌കി എന്ന പേരില്‍ സ്ഥാപിതമായ  കമ്പനി, 2026-ല്‍ ഡിംഗോള്‍ഫി സ്പിരിറ്റ്‌സ് എന്ന് പുനര്‍നാമകരണം ചെയ്തു.കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമായ ഡിംഗോള്‍ഫി ഹൈലാന്‍ഡ് സിംഗിള്‍ മാള്‍ട്ട് സ്‌കോച്ച് വിസ്‌കി, അതിന്റെ പ്രധാന എക്‌സ്പ്രഷനായ 'ദി സോവറിന്‍ ഗാതറിംഗ്'  എന്ന പേരില്‍ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്

'ഡിംഗോള്‍ഫി' എന്ന പേര് പഴയ നോര്‍സ് വാക്കായ 'ഡിംഗുള്‍ഫ്ര്‍' എന്നതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്, ഇതിനര്‍ത്ഥം 'ചെന്നായയുടെ സഭ' എന്നാണ്. ഉത്തര കടല്‍ സഞ്ചാരികളും ഹൈലാന്‍ഡ് വംശജരും ഒത്തുചേര്‍ന്ന് വ്യാപാരം നടത്തുകയും കഥകള്‍ പങ്കുവയ്ക്കുകയും ബന്ധുത്വം കണ്ടെത്തുകയും ചെയ്ത പുരാതന ഭൂപ്രദേശത്തിന്റെ പൈതൃകത്തോടുള്ള ആദരവാണ് ഈ പേര്.

'ഡിംഗോള്‍ഫി കേവലം ഒരു പ്രീമിയം വിസ്‌കി മാത്രമല്ല; വ്യത്യസ്ത സംസ്‌കാരങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ഇതിഹാസങ്ങള്‍ പിറന്ന ഒരു ഇടത്തിന്റെ ദ്രവരൂപത്തിലുള്ള പൈതൃകമാണിത്,' ഡിംഗോള്‍ഫി സ്പിരിറ്റ്‌സിന്റെ ടീം പറയുന്നു. 

സ്‌കോട്ട്‌ലന്‍ഡില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുകയും, കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ഓക്ക് കാസ്‌കുകളില്‍ പാകമാക്കുകയും, കര്‍ശനമായ നിയമങ്ങളുള്ള മേഖലയാണ് സ്‌കോച്ച് വ്യവസായം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വ്യവസായത്തിലേക്ക് ഒരു മലയാളി കടന്നുവന്ന് സ്വന്തം ബ്രാന്‍ഡ് കെട്ടിപ്പടുത്തത് യുകെയിലേയും സ്‌കോട്‌ലന്‍ഡിലേയും മലയാളി സമൂഹത്തിന അഭിമാനമാണ്.

നിലവില്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി യുകെയില്‍ ലഭ്യമായ ഡിംഗോള്‍ഫി, അടുത്ത വര്‍ഷത്തോടെ വോഡ്ക, ജിന്‍, റം എന്നിവയും വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

 




കൂടുതല്‍വാര്‍ത്തകള്‍.