
















വിനായക ചതുര്‍ഥി പ്രമാണിച്ച് ബിരിയാണിക്ക് ഓഫര്‍ പ്രഖ്യാപിച്ച ഹോട്ടലുടമ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുനല്‍വേലിയിലാണ് സംഭവം. ഗണപതിയെ മോശമായി ചിത്രീകരിച്ചെന്നും മതവികാരം വ്രണപ്പെട്ടുവെന്നും ആരോപിച്ച് ശെല്‍വരാജ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഹോട്ടലുടമയായ ജയന്ത് (30) അറസ്റ്റിലായത്. ഹിന്ദു ദൈവത്തെ മോശമായി ചിത്രീകരിച്ചുവെന്നാണ് ശെല്‍വരാജിന്റെ പരാതിയില്‍ പറയുന്നത്.
ജയന്തിന്റെ ബിരിയാണിക്കടയ്ക്ക് പുറത്ത് സ്ഥാപിച്ച ബാനറാണ് വിവാദമായത്. ഗണപതി ചിക്കന്‍ ബിരിയാണി തിന്നുന്നതായുള്ള ചിത്രമാണ് ബാനറില്‍ ചേര്‍ത്തിരിക്കുന്നത്. വിനായക ചതുര്‍ഥി പ്രമാണിച്ച് അറബിക് സ്റ്റൈല്‍ 65 ബിരിയാണി 99 രൂപയ്ക്ക് എന്നായിരുന്നു ബാനറിലെ വാചകം. ഓഫര്‍ ഞായറും തിങ്കളും മാത്രമെന്ന് ബാനറില്‍ ചേര്‍ത്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ബാനറിന്റെ ചിത്രം പ്രചരിച്ചതോടെ പൊലീസിലും പരാതിയെത്തി. തുടര്‍ന്ന് ജയന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.