
















ഭിക്ഷ നല്‍കാത്തതിനെ തുടര്‍ന്ന് യുവതിയെ ആക്രമിച്ച് മൂക്ക് കടിച്ചുപറിച്ച് യാചകന്‍. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് ഞെട്ടിക്കുന്ന സംഭവം. മുംബൈ സ്വദേശിനിയായ യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂക്കിന് ഗുരുതര പരിക്കേറ്റ യുവതി ചികിത്സയിലാണ്.മഥുരയിലെ ഗോവര്‍ധന്‍ കുന്നിന് സമീപമാണ് സംഭവം. പ്രദേശത്ത് ജോലി ചെയ്യുന്ന യുവതിയോട് യാചകന്‍ ഭിക്ഷ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതി ഇയാളെ അവഗണിച്ചതോടെ പ്രകോപിതനായ യാചകന്‍ യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് തള്ളിയിട്ടു.
യുവതി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ യുവതിയുടെ ശരീരത്തിലേക്ക് ചാടിവീണ് മൂക്കില്‍ കടിക്കുകയായിരുന്നു. ആക്രമണത്തില്‍ മൂക്കിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ യാചകന്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.