
















ലണ്ടന്‍: സംഗീതപ്രേമികള്‍ക്കായി കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ പ്രശസ്ത ഗായകന്‍ കാവാലം ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ''ലളിതം സുലളിതം'' എന്ന പേരില്‍ പ്രത്യേക സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 10 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ ഈസ്റ്റ് ഹാമിലെ ഗുരുമിഷന്‍ ഹാളിലാണ് പരിപാടി. ശുദ്ധവും ലളിതവുമായ സംഗീതം ആസ്വദിക്കുന്നതിനൊപ്പം സംഗീതത്തിന്റെ വിവിധ തലങ്ങളെ അടുത്തറിയാനും, ഗായകര്‍ക്കും സംഗീത വിദ്യാര്‍ത്ഥികള്‍ക്കും കലാകാരന്‍മാര്‍ക്കും പ്രയോജനപ്പെടുന്ന അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനും അവസരമൊരുക്കുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

സംഗീതത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് സംഗീതത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള ഈ പ്രത്യേക സന്ധിയിലേക്ക് കലാഭവന്‍ ലണ്ടന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
തീയതി: ഒക്ടോബര്‍ 10, ശനിയാഴ്ച
സമയം: വൈകിട്ട് 6 മണി
വേദി: ഗുരുമിഷന്‍ ഹാള്‍, ഈസ്റ്റ് ഹാം, ലണ്ടന്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07841 613973 | Kalabhavanlondon@gmail.com