CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 49 Minutes 36 Seconds Ago
Breaking Now

സമീക്ഷ യുകെ ദേശീയ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 ഇന്ന് ബെല്‍ഫാസ്റ്റില്‍ തുടക്കം ,യുുകെയിലുടനീളം 20 യോഗ്യതാ മത്സരങ്ങള്‍..,

നവംബര്‍ 14-ന് ലിവര്‍പൂളില്‍ ഗ്രാന്‍ഡ് ഫിനാലെ

സമീക്ഷ യുകെ സംഘടിപ്പിക്കുന്ന നാലാമത് 2026 ഓള്‍ യുകെ നാഷണല്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്   യോഗ്യതാ മത്സരങ്ങള്‍ക്ക് ബെല്‍ഫാസ്റ്റില്‍ തുടക്കമാകുന്നു.

യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് മികച്ച മത്സരവേദി ഒരുക്കുകയും, സാധാരണ ബാഡ്മിന്റണ്‍ കളിക്കാര്‍ക്ക് ദേശീയതലത്തില്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം യുകെയിലുടനീളം 20 യോഗ്യതാ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനാണ് സമീക്ഷ യുകെ ലക്ഷ്യമിടുന്നത്.

ഇതിനകം തന്നെ ഏകദേശം 15 കേന്ദ്രങ്ങളില്‍ കോര്‍ട്ട് ബുക്കിംഗ് പൂര്‍ത്തിയായിട്ടുണ്ട്. മറ്റ് കേന്ദ്രങ്ങളിലെയും മത്സരങ്ങളുടെ ഒരുക്കങ്ങള്‍ പുരോഗമിച്ചുവരികയാണ്.

വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ടീമുകള്‍ 2026 നവംബര്‍ 14 ശനിയാഴ്ച ലിവര്‍പൂളില്‍ (CH49 7NG) നടക്കുന്ന National Grand Finale-ല്‍ മാറ്റുരയ്ക്കും. ഗ്രാന്‍ഡ് ഫിനാലെയുടെ ഒരുക്കങ്ങളും വിപുലമായ രീതിയില്‍ പുരോഗമിച്ചുവരികയാണ്.

ഗ്രാന്‍ഡ് ഫിനാലെയില്‍ ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും

- Winner - £1001 + Trophy

- Runner-up - £501 + Trophy

- 2nd Runner-up - £201 + Trophy

- 3rd Runner-up - £101 + ട്രോഫി

- 

2026 ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ 

ഗ്രാന്‍ഡ് ഫിനാലെയിലെ ഒന്നാം സമ്മാനത്തിനുള്ള ക്യാഷ് പ്രൈസ് മാത്യു എലൂര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു. യോഗ്യതാ മത്സരങ്ങളിലും വിജയികള്‍ക്കായി ട്രോഫികളും ക്യാഷ് പ്രൈസുകളും ഒരുക്കുന്നുണ്ട്; അവയുടെ വിശദാംശങ്ങള്‍ അതത് മത്സര സംഘാടകര്‍ അറിയിക്കുന്നതാണ്.

യുകെയിലെ മലയാളി സമൂഹത്തിനിടയില്‍ കായിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനും, സാധാരണ ബാഡ്മിന്റണ്‍ കളിക്കാര്‍ക്ക് ദേശീയതലത്തില്‍ മത്സരിക്കാനുള്ള അവസരം ഒരുക്കുന്നതിനും, പുതിയ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും, സൗഹൃദവും കായികമനോഭാവവും വളര്‍ത്തുന്നതിനുമാണ് ഈ ദേശീയ ടൂര്‍ണമെന്റിലൂടെ സമീക്ഷ UK ലക്ഷ്യമിടുന്നത്.

ബാഡ്മിന്റണ്‍ താരങ്ങള്‍ക്കും കായികപ്രേമികള്‍ക്കും ഒരുപോലെ ആവേശം പകരുന്ന വിപുലമായ മത്സരപരമ്പരയ്ക്കാണ് ബെല്‍ഫാസ്റ്റില്‍ ഒക്ടോബര്‍ 3-ന് തുടക്കമാകുന്നത് എന്ന് സംഘാടക സമിതി അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് സമീക്ഷ UK Area Secretaryമാരുമായി ബന്ധപ്പെടാവുന്നതാണ്

Vipin Raj: +44 7500 741789

Avelin Cheeran: +44 7570 186595

Manikandan Kumaran: +44 7884 787424

Akhil Sasi: +44 7436 651206

Subash: +44 7471 015865  

 




കൂടുതല്‍വാര്‍ത്തകള്‍.