
















ചിറ്റാരിക്കാല്‍ സ്വദേശികളുടെയും കുടുംബങ്ങളുടെയും സൗഹൃദ കൂട്ടായ്മയായ ചിറ്റാരിക്കാല്‍ സംഗമം യുകെ 2026 സെപ്റ്റംബര്‍ 26-ന് വോര്‍സെസ്റ്ററില്‍ ആവേശപൂര്‍വ്വം നടന്നു. വോര്‍സെസ്റ്ററിലെ 136, റോങ്ക്‌സ്വുഡ് ഹബ്, കാന്റര്‍ബറി റോഡ്, WR5 1PJ എന്ന വേദിയില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണിവരെ നടന്ന സംഗമത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിറ്റാരിക്കാല്‍ സ്വദേശികളും കുടുംബാംഗങ്ങളും പങ്കെടുത്തു.

ബിനോയ് പുതിയമംഗലം സംഗമത്തിലെ ചീഫ് ഗസ്റ്റായി പങ്കെടുത്തു. അദ്ദേഹത്തിന്റെ സാന്നിധ്യം പരിപാടിക്ക് പ്രത്യേക ശ്രദ്ധയും ആവേശവും നല്‍കി. യുകെയില്‍ സ്ഥിരതസമാസമാക്കിയ റോസമ്മ മടത്തിമ്യാലിയും സംഗമത്തിലേ അതിഥിയായി സന്നിഹിത ആയിരുന്നു.
മുഖ്യ അതിഥികളും സംഘാടക കമ്മിറ്റിയെ പ്രതിനിധീകരിച്ചു ജിബു ജേക്കബ് നടുവിലേക്കൂറ്റ്, ജോസഫ് മാത്യു ഇലഞ്ഞിമറ്റം, ഷിന്‌ടോ ജോസ് തെക്കേപറമ്പില്‍ എന്നിവര്‍ ഒരുമിച്ചു നിലവിളക്കിന് ദീപം തെളിച്ചുകൊണ്ട് സമ്മേളനത്തിന് തിരശീല ഉയര്‍ന്നു.

നാടിന്റെ ഓര്‍മ്മകളും സൗഹൃദങ്ങളും കുടുംബബന്ധങ്ങളും പുതുക്കിയെടുക്കുന്നതിനുള്ള മനോഹരമായ അവസരമായി സംഗമം മാറി. വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്ന ചിറ്റാരിക്കാല്‍ സ്വദേശികള്‍ക്ക് പഴയ സൗഹൃദങ്ങള്‍ പുതുക്കാനും പുതിയ തലമുറയ്ക്ക് സ്വന്തം നാടിന്റെയും പാരമ്പര്യത്തിന്റെയും ബന്ധം പരിചയപ്പെടുത്താനും സംഗമം വേദിയായി.

വിവിധ കലാപരിപാടികളും വിനോദ പരിപാടികളും സംഗമത്തിന് മാറ്റുകൂട്ടി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ സജീവമായി പങ്കെടുത്തത് പരിപാടിയുടെ പ്രത്യേകതയായി. കാര്യപരിപാടിയുടെ എംസി ആയി ജിനു അനൂപ് ഏറ്റെടുത്തപ്പോള്‍ ജോര്‍ജ്കുട്ടി തെക്കേകാരോട്ട് കലാപരിപരിപാടികള്‍ക്കും നേതൃത്വം നല്‍കി.

ചിറ്റാരിക്കാലിന്റെ സാമൂഹികവും സാംസ്‌കാരികവുമായ പൈതൃകം യുകെയിലും നിലനിര്‍ത്തുന്നതിനും വിവിധ കുടുംബങ്ങളെ ഒരുമിപ്പിക്കുന്നതിനും ഇത്തരം കൂട്ടായ്മകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് അടുത്ത വര്‍ഷങ്ങളിലും കൂടുതല്‍ വിപുലമായ രീതിയില്‍ ചിറ്റാരിക്കാല്‍ സംഗമം യുകെസംഘടിപ്പിക്കാനുള്ള പ്രതീക്ഷയിലാണ് സംഘാടകര്‍.
ഈ വര്‍ഷത്തെ സംഘാടകര്‍ വോര്‍സെസ്റ്റര്‍ കൗണ്ടിയില്‍ താമസിക്കുന്ന ശ്രീ ജോസഫ് മാത്യു ഇലഞ്ഞിമറ്റത്തിന്റെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിക്കുകയും, ചിറ്റാരിക്കാല്‍ സംഗമം യുകെയുടെ സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമ്മേളനത്തിന് ഒരുക്കങ്ങള്‍ നടത്തി ഈ വര്‍ഷത്തെ ചിറ്റാരിക്കാല്‍ സംഗമം അവിസ്മരണീയമാക്കി. അടുത്ത സംഗമം ലൂട്ടനില്‍ ജോസഫ് ഇളയനിതോട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തിവാന്‍ സംഗമം തീരുമാനിച്ചു. ചിറ്റാരിക്കാല്‍ സംഗമം യുകെ കമ്മിറ്റി അംഗങ്ങളായ ബെന്നി അഗസ്റ്റിന്‍ കിഴക്കേല്‍, ജിബു ജേക്കബ്, ഷിന്‌ടോ ജോസ്, ജോര്‍ജ് തെക്കേകാരോട്ട്, ഷിജു മടത്തിമ്യാലി, ജോസഫ് ഇളയയാനിത്തോട്ടം എന്നിവര്‍ കഴിഞ്ഞ കാലങ്ങളില്‍ സംഗമത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാ അംഗങ്ങളെയും അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തുകൊണ്ടും വരും കാലങ്ങളില്‍ അംഗങ്ങളില്‍ നിന്നും കൂടുതല്‍ സഹകാരണം പ്രതീക്ഷിക്കുന്നു എന്നും അറിയിച്ചുകൊണ്ട് ഈ വര്‍ഷത്തെ സംഗമത്തിന് തിരശ്ശീല വീണു.
(ബെന്നി അഗസ്റ്റിന്‍)