
















യുകെയിലെ സ്റ്റോമാര്‍ക്കറ്റ് മലയാളി അസോസിയേഷന്റെ 2026-2027 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. സാബു ജോസഫ് പ്രസിഡന്റായും മോളി ടോം വൈസ് പ്രസിഡന്റായും സ്സ്‌റ്റെഫിന്‍ സ്റ്റീഫന്‍ സെക്രട്ടറിയായും ആന്റണി തോമസ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു.

പോള്‍സണ്‍ വിതയത്തില്‍ ട്രഷററായും ജോസ്മി തോമസ്, അശ്വതി രോഹിത് എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കും.
ടോമി ജോസഫ്, ഉണ്ണി കൊച്ചുമാടത്തില്‍, ജിത്തു ആന്റണി, അരുണ്‍ കെ. രാജ്, സിന്ജിത്ത് ഫ്രാന്‍സിസ്, അളക രശ്മി തമ്പി, രോഹിത് രാജഗോപാലന്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
സ്റ്റോമാര്‍ക്കറ്റിലെ മലയാളി കുടുംബങ്ങളെ കൂടുതല്‍ ഏകോപിപ്പിക്കുകയും സാംസ്‌കാരിക, സാമൂഹിക, കുടുംബസൗഹൃദ പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്യുക എന്നതാണ് പുതിയ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.
കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിനൊപ്പം, എല്ലാ കുടുംബങ്ങളെയും ഉള്‍ക്കൊള്ളുന്ന സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി അസോസിയേഷനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും പുതിയ നേതൃത്വം മുന്‍ഗണന നല്‍കുക.
സ്സ്‌റ്റെഫിന്‍ സ്റ്റീഫന്‍