
















ചെല്ട്ടന്ഹാം: യുവത്വത്തിന്റെ ഊര്ജവും അനുഭവസമ്പത്തിന്റെ കരുത്തും കൈകോര്ക്കുന്ന പുതിയ നേതൃത്വവുമായി മലയാളി അസോസിയേഷന് ഓഫ് ചെല്ട്ടന്ഹാം (MAC) 2026-2028 കാലയളവിലേക്ക് കടക്കുന്നു. ചെല്ട്ടന്ഹാമിലെ മലയാളി സമൂഹത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനും കേരളത്തിന്റെ ഭാഷയും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ പ്രവര്ത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുന്നു.
പുതിയ ഭരണസമിതിയില് ടോണി റാഫേല് രക്ഷാധികാരിയായും ഡെനിന് ദേവസ്സി പ്രസിഡന്റായും ഷിമ്മി ജോര്ജ് വൈസ് പ്രസിഡന്റായും ടോണി ഫ്രാന്സിസ് സെക്രട്ടറിയായും ടിന്സി തോമസ് ജോയിന്റ് സെക്രട്ടറിയായും ബെന്സണ് തോമസ് ട്രഷററായും പ്രവര്ത്തിക്കും.
മുന് പ്രസിഡന്റ് ജോജി കുര്യന് മീഡിയ കോര്ഡിനേറ്ററായും തോമസ് ഡാനിയേല് ഓഡിറ്ററായും ഡേവിസ് പുത്തൂര് പബ്ലിക് റിലേഷന്സ് ഓഫീസറായും ചുമതല വഹിക്കും. സജിനി കുര്യന് ആര്ട്സ് കോര്ഡിനേറ്ററായും മോളി ജോസഫ് റാണി വര്ഗീസ്, സ്മിത ടിജു ചാരിറ്റി കോര്ഡിനേറ്ററായും ജെസ്വിന് മാത്യു ഊക്മ പ്രതിനിധിയായും ഡെന്നിസ് മാത്യു നിയമോപദേശകനായും ജിജു ജോണ്, ധന്യ ഡെനിന്, ഡിജോ ഡേവിസ് സ്പോര്ട്സ് കോര്ഡിനേറ്ററായും പ്രവര്ത്തിക്കും.
ടോമി ജോര്ജ്, നിമിഷ സ്കറിയ, നിക്സണ് പൈലോത്ത്, ഗ്രിംസണ് ജോണ്, ജീവന് ജോസ്, രൂപക് രാജന്, മെല്വിന് ജോസ്, വരുണ് പിള്ള, മിനി വില്സണ്,അനു ഷിജോ, പിങ്കി സണ്ണി,റിനു സിറിയക്, ജെപി കുര്യാക്കോസ് എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് അംഗങ്ങളും സംഘടനയുടെ പ്രവര്ത്തനങ്ങള്ക്ക് കരുത്തുപകരും.

യുവത്വത്തിന്റെ കരുത്തില് പുതിയ മുന്നേറ്റങ്ങള്
ചെല്ട്ടന്ഹാമിലെ മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുന്നതിലും കേരളീയ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും MAC വര്ഷങ്ങളായി ശ്രദ്ധേയമായ പങ്കാണ് വഹിച്ചുവരുന്നത്. ഓണാഘോഷങ്ങള്, ക്രിസ്മസ്-പുതുവത്സര പരിപാടികള്, കലാ-കായിക മത്സരങ്ങള്, കുടുംബസംഗമങ്ങള്, ജീവകാരുണ്യ പ്രവര്ത്തനങ്ങള് എന്നിവയിലൂടെ മലയാളികള്ക്കിടയില് സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായ വേദിയായി സംഘടന വളര്ന്നു.
ഈ പ്രവര്ത്തനപാരമ്പര്യം കൂടുതല് ശക്തിപ്പെടുത്തുന്നതിനൊപ്പം യുവജനങ്ങള്ക്കും കുട്ടികള്ക്കും കൂടുതല് അവസരങ്ങള് ഒരുക്കുക, കുടുംബങ്ങള് തമ്മിലുള്ള ബന്ധം ദൃഢമാക്കുക, കലാ-കായിക രംഗങ്ങളില് സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, സാമൂഹിക സേവന പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്ക്കാണ് പുതിയ നേതൃത്വം പ്രാധാന്യം നല്കുന്നത്.
അടുത്ത രണ്ടുവര്ഷത്തേക്കുള്ള ആറിന കര്മപരിപാടികള്
2026-2028 കാലയളവില് സംഘടനയുടെ പ്രവര്ത്തനങ്ങള്ക്ക് വ്യക്തമായ ദിശാബോധം നല്കുന്നതിനായി ആറിന കര്മപരിപാടികള് ആവിഷ്കരിക്കാനും പുതിയ ഭരണസമിതി ലക്ഷ്യമിടുന്നു. സാംസ്കാരിക കൂട്ടായ്മകള്, കുടുംബ-യുവജന പങ്കാളിത്തം, കലാ-കായിക പ്രവര്ത്തനങ്ങള്, ജീവകാരുണ്യ സേവനങ്ങള്, അംഗങ്ങള് തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തല്, സംഘടനയുടെ പ്രവര്ത്തനങ്ങള് കൂടുതല് കാര്യക്ഷമമാക്കല് തുടങ്ങിയ മേഖലകള്ക്ക് ഊന്നല് നല്കിയായിരിക്കും മുന്നോട്ടുള്ള പ്രവര്ത്തനങ്ങള്.
ഒരുമയിലൂടെ മുന്നോട്ട്
MAC-ന്റെ പത്തുവര്ഷത്തെ പ്രവര്ത്തനപാരമ്പര്യം പുതിയ നേട്ടങ്ങളിലേക്ക് ഉയര്ത്തുകയെന്നതാണ് പുതിയ നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യം. മുന്കാല ഭാരവാഹികളുടെ അനുഭവസമ്പത്തും പുതിയ തലമുറയുടെ ചുറുചുറുക്കും ഒരുമിക്കുമ്പോള് സംഘടനയ്ക്ക് കൂടുതല് ജനകീയവും സജീവവുമായ പ്രവര്ത്തനങ്ങള് കാഴ്ചവയ്ക്കാന് കഴിയുമെന്ന പ്രതീക്ഷയിലാണ് ചെല്ട്ടന്ഹാമിലെ മലയാളി സമൂഹം.
ഓരോ അംഗത്തിന്റെയും സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്, എല്ലാവരെയും ഉള്ക്കൊള്ളുന്ന കൂട്ടായ പ്രവര്ത്തനങ്ങളിലൂടെ MAC-നെ കൂടുതല് ഉയരങ്ങളിലെത്തിക്കാനാണ് പുതിയ ഭരണസമിതിയുടെ ശ്രമം.
മലയാളി അസോസിയേഷന് ഓഫ് ചെല്ട്ടന്ഹാം - ഒരുമയുടെ കരുത്തില്, പൈതൃകത്തിന്റെ വഴിയിലൂടെ, പുതുതലമുറയുടെ മുന്നേറ്റത്തിനായി.