CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 2 Minutes 47 Seconds Ago
Breaking Now

ജയില്‍ശിക്ഷ ഒഴിവാക്കാന്‍ നെതന്യാഹു അമേരിക്കയെ വീണ്ടും യുദ്ധത്തിലേക്ക് തള്ളിവിടുന്നു ; ട്രംപിന് മുന്നറിയിപ്പുമായി ഇറാന്‍

എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ നെതന്യാഹു ഇസ്രയേലിന്റെയും യുഎസ് പ്രസിഡന്റ് ട്രംപിന്റെയും ഭാവി കണക്കിലെടുക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അരഗ്ചി കുറ്റപ്പെടുത്തി.

ജയില്‍ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു അമേരിക്കയെ ഇറാനുമായി മറ്റൊരു യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. വാഷിങ്ടണ്‍ വീണ്ടും സൈനിക നടപടിക്ക് മുതിരരുതെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം ഈ നീക്കം ഇസ്രയേലിനും അമേരിക്കയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വ്യക്തമാക്കി.

എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ നെതന്യാഹു ഇസ്രയേലിന്റെയും യുഎസ് പ്രസിഡന്റ് ട്രംപിന്റെയും ഭാവി കണക്കിലെടുക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അരഗ്ചി കുറ്റപ്പെടുത്തി.

കഴിഞ്ഞ തവണ ദൗത്യം പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ ശ്രമിച്ചപ്പോള്‍ ഇറാന്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് ഉയര്‍ന്നുവരികയാണ് ചെയ്തത്. വീണ്ടും നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ ? നിങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ സൂക്ഷിക്കുക, ഞങ്ങള്‍ക്കും ചില കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്, അരഗ്ചി കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.