CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 41 Minutes 11 Seconds Ago
Breaking Now

യുകെയിലും അയര്‍ലന്‍ഡിലും ഭജനസംഗീതവുമായി നന്ദഗോവിന്ദം; ഇന്ന് സൗത്താംപ്ടണില്‍ സംഗീതസന്ധ്യ ; ഏതാനും സീറ്റുകള്‍ ബാക്കി

സൗത്താംപ്ടണിലെ കിങ്‌സ് കോണ്‍ഫറന്‍സ് സെന്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഭക്തിസാന്ദ്രമായ സംഗീതവിരുന്നുമായി നന്ദഗോവിന്ദം ഗ്ലോബല്‍ ഭജനയാന്‍ യുകെയുടെ യുകെ-അയര്‍ലന്‍ഡ് പര്യടനത്തിന് തുടക്കമാകുന്നു. പര്യടനത്തിന്റെ ഭാഗമായി ഇന്ന് സൗത്താംപ്ടണില്‍ സംഗീതപരിപാടി അരങ്ങേറും.

സൗത്താംപ്ടണിലെ കിങ്‌സ് കോണ്‍ഫറന്‍സ് സെന്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

വൈകാരികമായ ഭജനഗാനങ്ങളും ഭക്തിനിര്‍ഭരമായ സംഗീതാവിഷ്‌കാരങ്ങളും കോര്‍ത്തിണക്കിയുള്ള പരിപാടിയില്‍ നന്ദഗോവിന്ദം ടീമിലെ ഗായകരും കലാകാരന്മാരും അണിനിരക്കും. മനോഹരമായ സായാഹ്നം ഭക്തിസാന്ദ്രമാക്കാന്‍ ഏവര്‍ക്കും സ്വാഗതം. ബുക്കിങ്ങ് വിവരങ്ങള്‍ക്കായി 

+44 7552 244664.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.