CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 20 Seconds Ago
Breaking Now

അഞ്ജാത തോക്കുധാരികളുടെ ആക്രമണം തുടരുന്നതോടെ കൊടും ഭീകരര്‍ മസൂദ് അസ്ഹറും ഹാഫിസ് സയീദും ഒളിത്താവളത്തിലേക്ക് മാറി

പാക്കിസ്ഥാന്‍ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ സുരക്ഷയുടെ താവളത്തിലേക്കാണ് ഇരവരും മാറിയതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

ഭീകരാക്രമണ കേസുകളില്‍ ഉത്തരവാദികളായ ഭീകരര്‍ ഹാഫിസ് സയീദും മസൂദ് അസ്ഹറും പാക്കിസ്ഥാനില്‍ പുതിയ താവളത്തിലേക്ക് മാറിയതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ സുരക്ഷയുടെ താവളത്തിലേക്കാണ് ഇരവരും മാറിയതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദ് ലാഹോറിലെ ജൊഹാര്‍ നഗരത്തില്‍ നിന്നും റാവല്‍പിണ്ടിയിലെ ഗാരിസന്‍ ഗ്രൗണ്ട് മേഖലയിലേക്കാണ് മാറിയത്. പാക്ക് സൈനിക സ്ഥാനത്തിന് അടുത്താണ് പുതിയ താവളം. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹര്‍ സിന്ധ് പ്രവിശ്യയിലെ നവാബ്ഷായിലുള്ള കേന്ദ്രത്തിലേക്കും മാറിയിട്ടുണ്ട്.

അഞ്ജാതനായ തോക്കുധാരികളെ ഭയന്നാണ് ഇരുവരും ഒളിത്താവളങ്ങള്‍ മാറ്റിയതെന്നാണ് വിവരം. കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യാ വിരുദ്ധ ഭീകരര്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ആക്രമണങ്ങളെ ഭയന്നാണ് ഭീകരര്‍ ഒളിവിലേക്ക് പോയിരിക്കുന്നത്.

ഹാഫിസ് സയീദ് ഇപ്പോള്‍ ഓഡിയോ സന്ദേശങ്ങളിലൂടെ മാത്രമാണ് സംഘാങ്ങളുമായി ആശയ വിനിമയം നടത്തുന്നത്. ഇയാളുടെ സുരക്ഷ പാക്കിസ്ഥാന്‍ ശക്തമാക്കിയതായിട്ടാണ് വിവരം.




കൂടുതല്‍വാര്‍ത്തകള്‍.