CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 49 Seconds Ago
Breaking Now

തനിഷ്‌ക് ജ്വല്ലറിയിലെ കവര്‍ച്ച; മോഷ്ടാവിന്റെ ആവശ്യം കാമുകിക്ക് വീട് പണിത് നല്‍കാന്‍

ആസൂത്രണത്തിലും മീനാക്ഷിക്ക് പങ്കെന്ന് പൊലീസ് പറയുന്നു. നിഷാന്തിനായി തെരച്ചില്‍ തുടരുകയാണ്.

മധുരയിലെ തനിഷ്‌ക് ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കണ്ടെത്തലുകള്‍. ജ്വല്ലറി കവര്‍ച്ച നടത്തിയത് കാമുകിക്ക് വീട് പണിയാനെന്ന് പൊലീസ്. നിഷാന്ത് മോഷണം നടത്തിയത് സുഹൃത്ത് മീനാക്ഷിക്ക് വേണ്ടിയെന്നും കണ്ടെത്തല്‍. ആസൂത്രണത്തിലും മീനാക്ഷിക്ക് പങ്കെന്ന് പൊലീസ് പറയുന്നു. നിഷാന്തിനായി തെരച്ചില്‍ തുടരുകയാണ്.

അവസാനം ഫോണ്‍ ഓണ്‍ ചെയ്തത് തിരുപ്പൂരില്‍ എന്നും കണ്ടെത്തി. അതേ സമയം കേസിലെ പ്രതി മീനാക്ഷി ടിവികെ പ്രവര്‍ത്തകയെന്ന് പ്രചാരണം. എന്‍ ടി കെ നേതാവ് ദുരൈമുരുകനും പ്രതിപക്ഷ ഹാന്‍ഡിലുകളും ആണ് ആരോപണം ഉന്നയിച്ചത്. മീനാക്ഷി ടിവികെ പതാകയുമായി നില്‍ക്കുന്ന ചിത്രം പ്രചരിപ്പിപ്പിക്കുകയാണ്. അതേ സമയം ഇത് വ്യാജപ്രചാരണം എന്ന് ടിവികെ മറുപടി പറയുന്നു. ചിത്രം മോര്‍ഫ് ചെയ്തത് എന്നും നിയമനടപടി സ്വീകരിക്കുമെന്നും ടി വി കെയുടെ മുന്നറിയിപ്പ്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവവന്‍സര്‍ ആയ മീനാക്ഷി അടക്കം 2 പേര്‍ ആണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. മുഖ്യ പ്രതിയായ ടാക്‌സി ഡ്രൈവര്‍ നിഷാന്തിന്റെ അച്ഛനും പിടിയിലായിരുന്നു. മോഷണത്തെ കുറിച്ച് ഇരുവര്‍ക്കും അറിവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 5 കിലോ സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.