CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 34 Minutes 20 Seconds Ago
Breaking Now

ദീപാവലി ദിനത്തിലെ തോല്‍വിക്ക് പകരംവീട്ടി; പാക് താരങ്ങളുടെ മോശം പെരുമാറ്റത്തിന് മറുപടി നല്‍കിയെന്ന് ഇന്ത്യന്‍ താരം

ദീപാവലി ദിനത്തില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റപ്പോള്‍ പാക് താരങ്ങള്‍ അസഭ്യമായി സംസാരിച്ചിരുന്നുവെന്നും അതിനുള്ള മറുപടിയാണ് ഫൈനലില്‍ നല്‍കിയതെന്നും താരം വെളിപ്പെടുത്തി.

ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ ആഘോഷം അതിരുവിട്ടെന്ന വിമര്‍ശനങ്ങള്‍ക്കിടെ പ്രതികരണവുമായി ഇന്ത്യന്‍ താരം യാഷ്വീര്‍ ഗൗഡ്. ദീപാവലി ദിനത്തില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റപ്പോള്‍ പാക് താരങ്ങള്‍ അസഭ്യമായി സംസാരിച്ചിരുന്നുവെന്നും അതിനുള്ള മറുപടിയാണ് ഫൈനലില്‍ നല്‍കിയതെന്നും താരം വെളിപ്പെടുത്തി.

മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയ്ക്ക് എന്തെല്ലാം ചെയ്യാനാകുമെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യമെന്നും യാഷ്വീര്‍ പറഞ്ഞു. ഫൈനലില്‍ വിജയിച്ചതോടെ പാക് താരങ്ങളുടെ മുന്‍ പെരുമാറ്റത്തിന് അതേ രീതിയില്‍ മറുപടി നല്‍കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ താരങ്ങളുടെ ആഘോഷത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് താരത്തിന്റെ പ്രതികരണം ശ്രദ്ധ നേടുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.