CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 34 Minutes 24 Seconds Ago
Breaking Now

'സാമ്പത്തിക വളര്‍ച്ചയും സുസ്ഥിരതയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്നു'; ഇന്ത്യയെ പ്രശംസിച്ച് ബ്രിട്ടീഷ് രാജകുമാരന്‍

'നിറങ്ങളാല്‍ സമ്പന്നമായ ലോകം' എന്ന അര്‍ഥം വരുന്ന ഹിന്ദി പ്രയോഗമായ 'രംഗ് ബിരംഗി ദുനിയ' എന്നും അദ്ദേഹം പരാമര്‍ശിച്ചു.

പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ ഇന്ത്യയില്‍. പുനരുപയോഗ ഊര്‍ജമേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങളെയും പരിസ്ഥിതി വെല്ലുവിളികള്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്താനുള്ള പ്രാദേശിക സംഘടനകളുടെ ശ്രമങ്ങളെ വെയില്‍സ് രാജകുമാരന്‍ വില്യം പ്രശംസിച്ചു. മുംബൈയില്‍ തിങ്കളാഴ്ച നടന്ന എര്‍ത്ത്ഷോട്ട് പ്രൈസ് 2026 ഇംപാക്ട് അസംബ്ലിയില്‍ അദ്ദേഹം പങ്കെടുത്തു.

ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഇടയില്‍ തിരഞ്ഞെടുക്കേണ്ട സാഹചര്യം വികസ്വര രാജ്യങ്ങള്‍ക്കുണ്ടെന്ന ധാരണ ഇന്ത്യയുടെ അനുഭവം തിരുത്തുന്നതാണെന്ന് വില്യം പറഞ്ഞു. വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗരോര്‍ജ മേഖലയില്‍ ഇന്ത്യ കൈവരിച്ച പുരോഗതി, ഫോസില്‍ ഇതര ഊര്‍ജ സ്രോതസുകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ലക്ഷ്യങ്ങള്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന ഇന്ത്യന്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും വില്യം എടുത്തുപറഞ്ഞു.

ലോകത്തിലെ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്‍ക്ക് മുന്നില്‍ പലപ്പോഴും തെറ്റായ തിരഞ്ഞെടുപ്പുകളാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യ വ്യത്യസ്തമായൊരു ചിത്രം നമുക്ക് കാണിച്ചുതരുന്നുവെന്നും വില്യം പറഞ്ഞു. 'നിറങ്ങളാല്‍ സമ്പന്നമായ ലോകം' എന്ന അര്‍ഥം വരുന്ന ഹിന്ദി പ്രയോഗമായ 'രംഗ് ബിരംഗി ദുനിയ' എന്നും അദ്ദേഹം പരാമര്‍ശിച്ചു.

സാമ്പത്തിക വികസനത്തെയും പരിസ്ഥിതി സംരക്ഷണത്തെയും പരസ്പരം എതിര്‍ക്കുന്ന ലക്ഷ്യങ്ങളായി കാണുന്നതിനു പകരം ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഫലപ്രദമായ പരിഹാരങ്ങള്‍ ഉയര്‍ന്നുവരാമെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഊര്‍ജമാറ്റത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെയും വില്യം അഭിനന്ദിച്ചു. രാജ്യത്തെ സ്ഥാപിത വൈദ്യുതി ഉല്‍പാദന ശേഷിയുടെ 50 ശതമാനവും ഫോസില്‍ ഇതര ഊര്‍ജ സ്രോതസുകളില്‍ നിന്ന് ഉറപ്പാക്കുകയെന്ന ലക്ഷ്യം നിശ്ചയിച്ച സമയപരിധിക്ക് അഞ്ച് വര്‍ഷം മുമ്പ് തന്നെ ഇന്ത്യ കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷത്തിനിടെ രാജ്യത്തിന്റെ സൗരോര്‍ജ ഉത്പാദന ശേഷി 50 മടങ്ങിലധികം വര്‍ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

 




കൂടുതല്‍വാര്‍ത്തകള്‍.