CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 25 Minutes 2 Seconds Ago
Breaking Now

നോട്ടിംഗ്ഹാമിലെ മലയാളികളുടെ ഓണഘോഷവും ഓൾ യു കെ വടം വലി മത്സരവും.

വീണ്ടും ഒരു പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ ഓണ പാട്ടും തിരുവാതിരയും ഓണക്കളികളുമായി നോട്ടിംഗ്ഹാമിലെ മലയാളികൾ ഒരുങ്ങി കഴിഞ്ഞു.

പത്തു വർഷം പിന്നിട്ട NMCA യുടെ ഓണം എന്നും ഗൃഹാതുരത്വം നിറഞ്ഞതായിരുന്നു.

നോട്ടിംഗ്ഹാമിൽ NMCA യുടെ അഭിമുഖ്യത്തിൽ നടത്തപെടുന്ന ഓണാഘോഷം ആവണി 2013  സെപ്റ്റംബർ 15 തിയതി Rushcliffe Leisure Centre - ൽ വച്ച് നടത്തപ്പെടുന്നു. അതിനോടനുബന്ധിച്ച് ഓൾ യു.കെ വടംവലി മത്സരവും ചീട്ട് കളി മത്സരവും ബാഡ്മിന്റൻ ടൂർണമെന്റും മുതിർന്നവരുടെയും കുട്ടികളുടെയും കായിക മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.

രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന ഓണാഘോഷത്തിൽ കുട്ടികളുടെ പുക്കളവും വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.

7 പേർ അടങ്ങുന്ന 600 കിലോ വിഭാഗത്തിൽ ആയിരിക്കും വടം വലി മത്സരം നടത്തപെടുക. മത്സര വിജയികൾക്ക് 401 പൗണ്ടും NMCA ട്രോഫിയും രണ്ടാം സമ്മാനമായി 201 പൗണ്ടും NMCA ട്രോഫിയും മൂന്നാം സമ്മാനമായി 101 പൗണ്ടും NMCA ട്രോഫിയും ആയിരിക്കും ലഭിക്കുക.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന ടെലിഫോണ്‍ നമ്പരുകളിൽ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു.

അഭിലാഷ് തോമസ്‌ - 07889787810 
ബിജോയി  വർഗ്ഗീസ് - 07540107697




കൂടുതല്‍വാര്‍ത്തകള്‍.