CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 5 Minutes 29 Seconds Ago
Breaking Now

OICC (UK) യുടെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഇന്ന്: ആവേശത്തിമിർപ്പിൽ മാഞ്ചെസ്റ്റെർ

ലോകമെങ്ങുമുള്ള ഭാരതീയർ ഇന്ത്യയുടെ അറുപത്തിയാറാമത് സ്വാതന്ത്ര്യ ദിനാനുസ്മരണം നടത്തുമ്പോൾ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ഓവർസ്സീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ്‌ (യു കെ) നോർത്ത്‌ വെസ്റ്റ് റീജിയണൽ കമ്മിറ്റിയാണ് പരിപാടികൾക്ക്‌ നേതൃത്വം കൊടുക്കുന്നത്. ട്രാഫോർഡിലെ ദേവീഹ്യൂമിൽ Our Lady & English Martyrs Hall (ഗാന്ധി നഗർ) ലാണ് പ്രൗഡഗംഭീരമായ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്. രാവിലെ ഒൻപത് മണിക്ക് ഗാന്ധി നഗർ ഹാളിൽ കെ പി സി സി യുടെ ജനറൽ സെക്രട്ടറി അഡ്വ. സജീവ്‌ ജോസഫ് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾ ആരംഭിക്കും. തുടർന്ന് പൊതു സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. പൊതു സമ്മേളനത്തെ തുടർന്ന് ആധുനിക ഇന്ത്യ ഇന്നു നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ സംബന്ധിച്ച് ഡോ. സിബി തോമസ്‌ അവതരിപ്പിക്കുന്ന സിംമ്പോസ്സിയവും തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും ചിത്ര രചനാ മത്സരവും, ഫാൻസി ഡ്രസ്സ്‌ മത്സരവും ഉണ്ടായിരിക്കുന്നതാണ്.

OICC (UK) യുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ  നാഷണൽ കമ്മിറ്റി നേതാക്കളും നോർത്ത് വെസ്റ്റ് റീജിയണ്‍ കൗണ്‍സിൽ കമ്മിറ്റികളിൽ നിന്നുള്ള മുഴുവൻ നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്ന് നോർത്ത് വെസ്റ്റ് OICC (UK) പ്രസിഡന്റ്‌ അഡ്വ. റെൻസണ്‍ തുടിയംപ്ലാക്കൽ പറഞ്ഞു.

വ്യാവസായിക വിപ്ലവം കൊണ്ട് ലോകത്തെ മാറ്റി മറിച്ച ഇംഗ്ലണ്ടിലെ വിപ്ലവ നഗരിയായ മാഞ്ചസ്റ്ററിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ഉയർത്തുവാൻ കഴിയുന്നതു തന്നെ ഒരു ചരിത്ര നിയോഗമായി കാണുകയാണെന്നും അതുകൊണ്ട് തന്നെ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ജാതി-മത-ഭാഷാ-വേഷ വ്യത്യാസമില്ലാതെ എല്ലാ ജനാധിപത്യ വിശ്വാസികളായ ഇന്ത്യക്കാരെയും ക്ഷണിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.

ആഗോളതലത്തിൽ മഹാത്മജിയുടെ രക്ത സാക്ഷിത്വം 'ലോക അഹിംസ' ദിനമായി പ്രഖ്യാപിക്കപ്പെട്ട ഈ അവസരത്തിൽ ഗാന്ധിയൻ ദർശനങ്ങളും ജനാധിപത്യ മൂല്യങ്ങളും മറ്റു രാജ്യങ്ങളിലെ ജനങ്ങളിലേക്ക് പകർന്നു നൽകുവാൻ പ്രവാസികൾ സംഘടിപ്പിക്കുന്ന
സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിലൂടെ പ്രവാസികളായ മുഴുവൻ ഇന്ത്യക്കാർക്കും കഴിയട്ടെയെന്നും OICC (UK) നേതാക്കൾ പ്രത്യാശിച്ചു.

സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന സ്ഥലം:-

Our Lady & English Martyrs Hall (Gandhi Nagar),Davyhume, Manchester, M41 7DS

ബന്ധപ്പെടേണ്ട നമ്പർ :-

റെൻസണ്‍ :-07970470891

സിബി :- 07903748605



 





കൂടുതല്‍വാര്‍ത്തകള്‍.