CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 55 Minutes 18 Seconds Ago
Breaking Now

യുക്‌മ നേഴ്സസ്‌ ഫോറം യാഥാര്‍ത്ഥ്യമായി; രേഖാ കുര്യന്‍ പ്രസിഡന്റും മായാ ജോസ്‌ സെക്രട്ടറിയും

യു കെ മലയാളികളുടെ വളരെ നാളത്തെ ആവശ്യമായിരുന്ന നേഴ്സസ്‌ ഫോറത്തിന്‌ യുക്‌മയുടെ നേതൃത്വത്തിലുള്ള കമ്മറ്റി രൂപികരിച്ച്‌ തുടക്കമായി.

യു കെ മലയാളികളുടെ വളരെ നാളത്തെ ആവശ്യമായിരുന്ന നേഴ്സസ്‌ ഫോറത്തിന്‌ യുക്‌മയുടെ നേതൃത്വത്തിലുള്ള കമ്മറ്റി രൂപികരിച്ച്‌ തുടക്കമായി. ജുലൈ 20 ന്‌ ബര്‍മിങ്ങ്‌ഹാമില്‍ കൂടിയ ആദ്യ യോഗത്തില്‍ പതിനാല്‌ അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. കൂടാതെ പതിനൊന്ന്‌ അംഗങ്ങളുള്ള മേഖലാ എക്‌സിക്യൂട്ടീവുകളെയും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി ഓക്‌സ്‌ഫോര്‍ഡില്‍ നിന്നൂള്ള രേഖാ കുര്യനൂം, സെക്രട്ടറിയായി വേക്ക്‌ഫില്‍ഡില്‍നിന്ന്‌ മായാ ജോസും തിരഞ്ഞെടുത്തു. സംഘടനകളില്‍ പ്രവർത്തിച്ച്‌ പരിജ്ഞാനമുള്ള രേഖാ കുര്യന്‍ ഓക്‌സ്‌ഫോര്‍ഡ്‌ മലയാളി സമാജത്തിന്റെ ജോയിന്റ്‌ സെക്രട്ടറികൂടിയാണ്‌. യുക്‌മ പ്രസിഡന്റ്‌ വിജി കെ പി യായിരിക്കൂം സംഘടനയുടെ രക്ഷാധികാരി. 


യു കെയിലെ മലയാളി നേഴ്സുമാരുടെ കരിയര്‍ അഭിവൃദ്ധിക്കൂവേണ്ടി പ്രവൃത്തിക്കൂവാനൂം ജോലി സ്ഥലങ്ങളില്‍ ഇവര്‍ അഭിമുഖീകരിക്കൂന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കൂന്നതുമായിരിക്കൂം സംഘടനയുടെ പ്രഥമ പ്രവർത്തന ലക്ഷ്യം. ഇവര്‍ക്ക്‌ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‌കി എല്ലാ മേഖലകളിലും പ്രവൃത്തിക്കുന്ന നേഴ്സുമാരെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരാനൂം സംഘടന ലക്ഷ്യമിടുന്നൂ. ഇതിനായി അനൂഭവ സമ്പത്തൂം ഉയര്‍ന്ന ബാന്‍ഡുകളില്‍ ജോലി നോക്കൂന്ന മലയാളി നേഴ്സുമാര്‍ സംഘടനയുമായി ചേര്‍ന്ന്‌ നിന്ന്‌ പ്രവർത്തിക്കും. നേഴ്സിങ്ങിലെ വിവിധ മേഖലകളില്‍ ജോലി നോക്കുന്ന നേഴ്സുമാരെ പങ്കെടുപ്പിച്ച്‌ സെമിനാറുകളും പ്രസന്റേഷനൂകളും നടത്തും.

അനൂഭവ പരിജ്ഞാനം ഇല്ലാതെയും യു കെയിലെ ആരോഗ്യമേഖലയിലെ നിയമങ്ങളുടെ അജ്ഞത മൂലവും നിരവധി നേഴ്സുമാര്‍ എന്‍ എം സിയുടെ ശിക്ഷാ നടപടികള്‍ക്ക്‌ വിധേയമാകാറുണ്ട്‌. ഇവര്‍ക്ക്‌ വേണ്ട നിയമോപദേശം നല്‍കുകയും എം എം സിയില്‍ ഇവരെ പ്രതിനിധീകരിക്കൂകയും ചെയ്യുക എന്നൂള്ളത്‌ സംഘടനയുടെ മറ്റൊരു ലക്ഷ്യമാണ്‌. ഇതിനായി ഇപ്പോള്‍ തിരഞ്ഞെടുത്ത കമ്മറ്റിയുടെ പ്രവർത്തനം ആരംഭിച്ചതിനൂ ശേഷം യു കെയിലെ പ്രമുഖ മലയാളി നിയമ വിദഗ്‌ധര്‍ അടങ്ങുന്ന ഒരു നിയമോപദേശ കമ്മറ്റിയും രൂപീകരിക്കും.

യുക്‌മ നേഴ്സസ്‌ ഫോറത്തില്‍ അംഗത്വമെടുക്കൂന്ന നേഴ്സുമാര്‍ക്ക്‌ പരമാവധി ആനൂകുല്യങ്ങള്‍ നല്‌കാനൂം സംഘടന ആലോചിക്കുന്നുണ്ട്. ഉദാഹരണമായി നേഴ്സസ്‌ ഫോറത്തില്‍ അംഗത്വമെടുത്ത ആളുകള്‍ക്ക്‌ യൂണിയനൂകളില്‍ അംഗത്വ ഫീസിന്‌ ഇളവ്‌ ലഭിക്കും. ഇതിനായി യു കെ യിലെ പ്രധാന യൂണിയനൂകളുമായി യുക്‌മ പ്രസിഡന്റ്‌ വിജി കെ പി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. യു കെയില്‍ ജോലി നോക്കൂന്ന എല്ലാ മലയാളി നേഴ്സുമാരെയും നാട്ടില്‍ നേഴ്സിങ്ങ്‌ പാസായി ഇവിടെ കെയറര്‍ ആയി ജോലിയില്‍ കഴിയുന്ന ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ട്‌ മെംമ്പര്‍ഷിപ്പ്‌ ക്യാമ്പയിന്‍ നടത്തൂം. ഇതിനായുള്ള ഓണ്‍ലൈന്‍ അപേക്ഷാ ഫോറം തയ്യാറായി വരുകയാണെന്ന്‌ യുക്‌മ നേഴ്സസ്‌ ഫോറത്തിന്റെ പ്രഥമ പ്രസിഡന്റ്‌ രേഖാ കുര്യന്‍ അറിയിച്ചു.


യുക്‌മ നേഴ്സസ്‌ ഫോറത്തിന്റെ മറ്റ്‌ ഭാരവാഹികള്‍: വൈസ്‌ പ്രസിഡന്റുമാര്‍; സാറാ ബിനൂ (സൗത്താപ്റ്റണ്‍ ), ടോജി ജോര്‍ജ്‌ (സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍ഡ്‌), ബിജു പീറ്റര്‍ (ലിവര്‍പൂള്‍), ബെസ്സി തങ്കച്ചന്‍ (കാര്‍ഡിഫ്‌). ജോയിന്റ്‌ സെക്രട്ടറിമാര്‍; ജയ കുമാര്‍, എബ്രാഹം ജോസ്‌ (കാര്‍ഡിഫ്‌), ആനി കുര്യന്‍ (എര്‍ഡിംങ്ങ്‌റ്റന്‍) അനി പാലിയത്ത്‌ (ഷെഫീല്‍ഡ്‌). ട്രഷറര്‍ ആയി യുക്‌മ വൈസ്‌ പ്രസിഡന്റ്‌ കൂടിയായ ബീനാ സെന്‍സും (നനീറ്റന്‍), ജോയിന്റ്‌ ട്രഷറര്‍ ജിമ്മി വെട്ടുകാട്ടിലും (സ്റ്റഫോര്‍ഡ്‌ഷെയര്‍) ആണ്‌. പി ആര്‍ ഒ ആയി ജിജോ വാളിപ്ലാക്കീയില്‍ (കോള്‍ചെസ്റ്റര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

പതിനൊന്ന്‌ അംഗ എക്‌സിക്യൂട്ടീവുകള്‍ അതാത്‌ സ്ഥലങ്ങളെ പ്രതിനിധീകരിക്കുന്നു. ദേവലാല്‍ (ബ്രിസ്റ്റോള്‍), സോബന്‍ (കാര്‍ഡിഫ്‌) ഷാജു ജേക്കബ്‌ (ബാത്ത്‌), ലിനൂ ജെയിംസ്‌ (ന്യൂകാസില്‍), ബാലാ സജീവ്‌ കുമാര്‍ (കോള്‍ചെസ്റ്റര്‍), വിനോദ്‌ മാണി (ഗ്ലോസ്റ്റര്‍) ടെസ്സി പോള്‍ (ഡോര്‍സെറ്റ്‌), സിന്ദു എല്‍ദോ (പോര്‍ട്ട്‌സ്‌ മൌത്ത്‌) ലിനോയി തോമസ്‌ (മാഞ്ചസ്റ്റര്‍), അജിത്ത്‌ ബാലചന്ദ്രന്‍ (റെഡിങ്ങ്‌).




കൂടുതല്‍വാര്‍ത്തകള്‍.