CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 17 Minutes 33 Seconds Ago
Breaking Now

റെട്ഫോർഡ് മലയാളി വിജയകുമാറിന് അന്ത്യാഞ്ജലി

ഒരു കുടുംബത്തിന്റെ മുഴുവൻ തീരാവേദനയായി മാറിയ വിജയകുമാറിന് അന്ത്യയാത്ര ഒരുക്കുവാൻ റെട്ഫോർഡ് മലയാളി സമൂഹം ഒരുങ്ങുന്നു.

അകാലത്തിൽ വിടപറഞ്ഞ്, ഒരു കുടുംബത്തിന്റെ മുഴുവൻ തീരാവേദനയായി മാറിയ വിജയകുമാറിന് അന്ത്യയാത്ര ഒരുക്കുവാൻ റെട്ഫോർഡ് മലയാളി സമൂഹം ഒരുങ്ങുന്നു. ആഗസ്റ്റ്‌ 18 ഞായറാഴ്ച വൈകുന്നേരം ഒരു മണി മുതൽ അഞ്ചു മണി വരെ റെട്ഫോർഡിൽ വെച്ച് അവസാനമായി ഭൗതീക ശരീരം കാണുവാനും അന്ത്യോപചാരം അർപ്പിക്കുവാനുമുള്ള സൗകര്യം ഒരുക്കുന്നു. നിരാലംബരായ ഭാര്യയേയും കുഞ്ഞിനേയും സഹായിക്കാൻ മുന്നോട്ടിറങ്ങിയ യുക്മ സംഘടനയെയും അതിലെ വിവിധ അസ്സോസിയേഷനുകളെയും ഇത്തരുണത്തിൽ നന്ദിയോടെ ഓർക്കുന്നതോടോപ്പം, കുടുംബത്തെ സഹായിച്ച ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും നന്ദി അർപ്പിക്കുന്നു. അസ്സോസിയേഷന്റെ പിൻബലമില്ലാതിരുന്നിട്ടും സഹായങ്ങൾ തന്ന യു കെ യിലെ നല്ലവരായ മലയാളി സുഹൃത്തുക്കൾക്ക്‌ ഏവർക്കും റെട്ഫോർഡ് മലയാളികളുടെ കണ്ണീരിൽ കുതിർന്ന ആദരം അർപ്പിക്കുന്നു.

പൊതുദർശനവേദി:-

E.HURTON & SONS LTD. FUNERAL DIRECTORS & MEMORIAL CONSULTANT,73, GROVE STREET, RETFORD.NOTTS.DN 22 6LA

കൂടുതൽ വിവരങ്ങൾക്ക്:-

ജോസ്:-07766388644 

പ്രവീണ്‍ :-07791013533

ജെസ്ബിൻ :-07584198044 




കൂടുതല്‍വാര്‍ത്തകള്‍.