CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 24 Minutes Ago
Breaking Now

ലിവർ പൂൾ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം

നിറപ്പകിട്ടാർന്ന പൂക്കളമൊരുക്കി, ആർപ്പു വിളികളും തിരുവാതിരയും, ഓണക്കളികളുമായി മാവേലി മന്നനെ വരവേൽക്കാൻ ലിമ ഒരുങ്ങി.

ലിവർ പൂൾ മലയാളി അസ്സോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 21 ശനിയാഴ്ച ലിവർ പൂളിലെ ക്നോസിലി ലഷർ പാർക്കിൽ വച്ച് നടത്തപ്പെടുന്നു.

രാവിലെ പതിനൊന്നു മണിയോടുകൂടി സാമൂഹിക സാംസ്ക്കാരിക നായകന്മാരുടെ സാന്നിധ്യത്തിൽ ഈ വർഷത്തെ ഓണ പ്രോഗ്രാമുകളുടെ ഔപചാരികമായ ഉൽഘാടനം നിർവഹിക്കുന്നു. പന്ത്രണ്ട് മണിയോടു കൂടി വിഭവ സമൃദ്ധമായ ഓണ സദ്യയും തുടർന്ന് ലിവർ പൂളിലെ കലാകാരന്മാർ അണിയി ച്ചൊരുക്കുന്ന കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. അവതരണത്തിലും ശൈലിയിലും എന്നും വ്യത്യസ്തതയോടെ ലിമ അവതരിപ്പിക്കുന്ന പ്രോഗ്രാമുകൾ ലിവർ പൂൾ മലയാളികൾ വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണെന്നതിൽ സംശയമില്ല.

പ്രവേശന പാസ്സിനും, റിസർവേഷനും, കൂടുതൽ വിവരങ്ങൾക്കും:-

പ്രസിഡന്റ്‌ :- ജോയി അഗസ്റ്റി- 07979188391

സെക്രട്ടറി :- ഷാജു ഉതുപ്പ് - 07931591307

ട്രഷറാർ:- സെബാസ്റ്റയൻ ജോസഫ്- 07728474810

      

 




കൂടുതല്‍വാര്‍ത്തകള്‍.