Breaking Now

രാഷ്ട്രീയക്കാര്‍ മാതൃകയാക്കേണ്ടത് സൈനികരെ : മോഡി

മതേതരത്വം എന്ത് എന്ന് അറിയേണ്ടവർ മാതൃകയാക്കേണ്ടത് സൈനികരെയാണ് എന്ന് മോഡി.

രാഷ്ട്രീയക്കാര്‍ മതേതരത്വം പഠിക്കേണ്ടത് സൈനികരിൽ നിന്നാണ് എന്ന് നരേന്ദ്ര മോഡി. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായി പങ്കെടുത്ത ഹരിയാനയിലെ വിമുക്തഭടന്മാരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജീവന്‍വെടിഞ്ഞ സൈനികരെ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കാന്‍ തയാറായില്ലെങ്കിലും അവരെ പരിഹസിക്കരുതെന്നും നമ്മുടെ സൈനികരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ദേശസ്നേഹമുള്ള സര്‍ക്കാരിനെയാണ് ഡല്‍ഹിയില്‍ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറിയത് ഇന്ത്യന്‍ സൈന്യം ദുര്‍ബലമായതുകൊണ്ടല്ലെന്നും ഡല്‍ഹിയിലെ പിടിപ്പുകേടാണ് ഇതിനു കാരണമെന്നും മോഡി കുറ്റപ്പെടുത്തി. ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉണ്ടായില്ലെങ്കില്‍ അതിര്‍ത്തിയിലെ വെടിവെപ്പും അരുണാചല്‍ പ്രദേശിലെ കടന്നുകയറ്റവും തടയാൻ സാധിക്കുകയുള്ളൂ. രാജ്യത്തിന് വേണ്ടി സൈനികര്‍ ചെയ്യുന്ന സേവനം വിലമതിക്കാനാവില്ല.   തന്നെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തപ്പോഴത്തേതിലും സന്തോഷവാനായാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും കുട്ടിക്കാലത്ത് സൈന്യത്തില്‍ ചേരുക എന്നതായിരുന്നു തന്റെ സ്വപ്നം എന്നും മോഡി കൂട്ടിച്ചേർത്തു.




കൂടുതല്‍വാര്‍ത്തകള്‍.