CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 34 Minutes 46 Seconds Ago
Breaking Now

ഇംഗ്ലീഷുകാരെ ഓണത്തെ കുറിച്ച് പഠിപ്പിക്കാന്‍ എം.എ.യു.കെ.

വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നെത്തുന്ന 90ഓളം കുട്ടികളെ ഓണത്തെ കുറിച്ച് പഠിപ്പിക്കുകയാണ് മലയാളി അസോസിയേഷന്‍ ഓഫ് യുകെ .(എംഎയുകെ).

മാവേലി , മാ എന്നാല്‍ അരുത് എന്നും വേലി എന്നാല്‍ അതിര്‍ത്തി എന്നുമാണ് അര്‍ത്ഥം.അതിരുകളില്ലാതെ എല്ലായിടത്തും തുല്യത എന്ന മഹത്തായ ആശയമാണ് മാവേലിയുടെ വരവിലൂടെ വ്യക്തമാക്കുന്നത്. മാവേലി നാടുവാണീടുന്ന കാലം... എന്ന ഓണപ്പാട്ട് പാടാത്ത മലയാളികള്‍ തന്നെ ചുരുക്കമാണ്.എന്നാലീപാട്ട് ഇനി ഇംഗ്ലണ്ടിലെ ഹാര്‍ലി പ്രൈമറി സ്‌കൂളിലെ കുട്ടികളും പാടും.വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നെത്തുന്ന 90ഓളം കുട്ടികളെ ഓണത്തെ കുറിച്ച് പഠിപ്പിക്കുകയാണ്  മലയാളി അസോസിയേഷന്‍ ഓഫ് യുകെ.(എംഎയുകെ). സ്‌കൂളിന്റേയും അസോസിയേഷന്റേയും സഹകരണത്തോടെ നടത്തിയ സ്‌പെഷ്യല്‍ അസംബ്ലിയില്‍ കുട്ടികള്‍ ഓണാഘോഷത്തെ കുറിച്ച് പറയുകയും വിവിധ ഓണപരിപാടികള്‍ നടത്തുകയും ചെയ്തു.അധ്യാപകരും മാതാപിതാക്കളും പങ്കെടുത്ത ഈ പരിപാടി ഒരു പുതിയ അനുഭവം തന്നെയായിരുന്നു ഏവര്‍ക്കും.

മൂന്നാഴ്ച നീണ്ടു നിന്ന ക്ലാസിലെ പ്രചോദനം ഉള്‍ക്കൊണ്ട് അസംബ്ലിയില്‍ കുട്ടികള്‍ മാഹാബലിയുടെ കഥകളും ഓണപ്പാട്ടുകളും ഒക്കെ അവതരിപ്പിച്ചു. പൂക്കളമിട്ടും പുലികളി,വള്ളം കളി,ഓണ സദ്യ,12 കുട്ടികള്‍ ചേര്‍ന്ന് തിരുവാതിര കളി തുടങ്ങി ഓണാഘോഷത്തെ മുഴുവന്‍ ഓര്‍മ്മപ്പെടുത്തുന്ന ഒന്നായിരുന്നു അസംബ്ലിയില്‍ അരങ്ങേറിയത്.

''ഔര്‍ സ്‌റ്റോറി ഓണം'' എന്ന പൊജക്ടിന്റെ ഭാഗമായിട്ടാണിത്. പ്രൈമറി സ്‌കൂളുകളില്‍ ദിവാലി ,ക്രിസ്മസ്,ഈദ് എന്നീ ആഘോഷങ്ങളെ പറ്റി അറിവുകള്‍ പകരാനും അസോസിയേഷനു കഴിഞ്ഞു.ഓണത്തെ കുറിച്ചും ആഘോഷങ്ങളെ കുറിച്ചും നല്ലൊരു സംസ്‌കാരത്തെ കുറിച്ചുമെല്ലാം അറിവു പകര്‍ന്ന ക്ലാസുകളാണ് അസോസിയേഷന്‍ സംഘടിപ്പിച്ചതെന്ന്ഹാര്‍ലി സ്‌കൂള്‍ ഹെഡ് ടീച്ചര്‍ കിരണ്‍ ഭന്‍ഗ്ര പറഞ്ഞു.കുട്ടികള്‍ക്ക് ഇത് വ്യത്യസ്ത അനുഭവമായിരുന്നുവെന്ന് പറഞ്ഞ മാതാപിതാക്കള്‍ അസോസിയേഷനെ അഭിനന്ദിക്കുകയും ചെയ്തു.

 


നാഷണല്‍ ലോട്ടറിയുടെ ഹെറിറ്റേജ് ഫണ്ടില്‍ നിന്നാണ് പ്രൊജക്ടിനുള്ള തുക അനുവദിച്ചിരിക്കുന്നത്. എംഎ യുകെയുടെ ചെയര്‍മാന്‍ ബാല മുരളി,ബോര്‍ഡ് ഡയറക്ടര്‍ എഡ്വിന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് പൊജക്ടിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.രോഹിണി,സലില വിപിന ചന്ദ്രന്‍ എന്നിവരാണ് പ്രൊജക്ടിന്റെ കോര്‍ഡിനേറ്റേഴ്‌സ്.

 

എംഎയുകെ ''ഔര്‍ സ്‌റ്റോറി ഓണത്തിന്റെ ഡിവിഡിയും ബക്ക്‌ലറ്റും തയ്യാറാക്കിയിട്ടുണ്ട്.കൂടുതല്‍ കുട്ടികളിലേക്ക് ഈ പ്രൊജക്ടിന്റെ ഗുണം എത്തിക്കാന്‍ അസോസിയേഷന്‍ ആഗ്രഹിക്കുന്നുണ്ട് .പ്രോജക്ടിന്റെ വിവരങ്ങളറിയാന്‍ ourstory@mauk.orgയുമായി ബന്ധപ്പെടുക.

ഓണാഘോഷത്തോടെയാണ് ഈ പ്രൊജക്ട് അവസാനിക്കുക.സെപ്തംബര്‍ 20ന് ഈസ്റ്റ്‌ബെറി കോമ്പ്രെിഹെന്‍സീവ് സ്‌കൂളിലാണ് ഓണാഘോഷം.എല്ലാവരേയും ആഘോഷപരിപാടിയിലെക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.