CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 45 Minutes 1 Seconds Ago
Breaking Now

യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജ്യണല്‍ കലാമേള ഒക്ടോബര്‍ 18 ന്

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 18 ന് സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍ വച്ച് നടക്കും. പത്താം വാര്‍ഷികം പിന്നിടുന്ന സ്റ്റാഫോര്‍ഡ്ഷയര്‍ മലയാളി അസ്സോസ്സിയേഷന്‍(SMA) ആണ് മിഡ്‌ലാന്‍ഡ്‌സിലെ മലയാളിയുടെ കലാമാമാങ്കത്തിനു ആതിഥ്യം വഹിക്കുന്നത്.

 

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും നാഷണല്‍ കലാമേള ചാമ്പ്യന്മാരായ റീജിയന്‍ ഇത്തവണയും തികഞ്ഞ ആത്മ വിശ്വാസത്തിലാണ്.റീജിയനിലെ പതിനെട്ട് അംഗ സംഘടനകളും  കലാമേളയില്‍ പങ്കെടുക്കുവാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു..മിഡ്‌ലാന്‍ഡ്‌സില്‍  തന്നെ ദേശീയ കലാമേളയും നടക്കുന്നുവെന്നതിനാല്‍  മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഠിന പരിശീലനത്തിലാണ് ഓരോ മത്സരാര്‍ഥിയും.

 

യുക്മയുടെ വെബ്‌സൈറ്റില്‍ നിന്ന് കലാമേളക്കുള്ള അപേക്ഷകള്‍ ഡൗണ്‍ലോഡുചെയ്യാവുന്നതാണ്. കലാമല്‍സരങ്ങളുടെ  പട്ടികയും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓരോ അസോസിയേഷനില്‍ നിന്നും സിംഗിള്‍ ഇനങ്ങളില്‍ രണ്ടു പേര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ഒരു ഗ്രൂപ്പിനും മാത്രമേ പങ്കെടുക്കാന്‍  സാധിക്കൂ.മുഴുവന്‍ മല്‍സരാര്‍ത്ഥികളും അതാത് അസോസിയേഷനുകളുടെ സാക്ഷ്യപത്രവും സമ്മതപത്രവും അപേക്ഷയോടൊപ്പം കൈമാറേണ്ടതാണ്.അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 5 ആണ്.

 

കലാമേളയ്ക്ക് മുന്നോടിയായി  ഈ വരുന്ന ശനിയാഴ്ച 13/09/2014 ന് റീജിയനിലെ അംഗ അസോസിയേഷനുകളിലെ ഭാരവാഹികളെ ഉള്‍പ്പെടുത്തി സ്വാഗതസംഘ കമ്മറ്റി നടത്തുവാന്‍ തീരുമാനിചിട്ടുണ്ട്.

 

കലാമേളയില്‍ ഫുഡ് സ്റ്റാള്‍ നടത്തുവാന്‍ താല്‍പ്പര്യമുള്ളവര്‍ റീജിയണല്‍ കമ്മറ്റിക്ക് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ് റീജിയന്‍ ഭാരവാഹികളായ റോയി ഫ്രാന്‍സിസ് (പ്രസിഡന്റ്) : 07717754609 , പീറ്റര്‍ ജോസഫ്  (സെക്രട്ടറി) : 07737654041, ജയകുമാര്‍ നായര്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ) 07403223066 എന്നിവരെ ബന്ധപ്പെടുക 

 

 




കൂടുതല്‍വാര്‍ത്തകള്‍.