CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 46 Minutes 46 Seconds Ago
Breaking Now

ഓമനിക്കാന്‍ ഓര്‍മ്മകള്‍ നല്‍കി ഓക്‌സ്മാസിന്റെ ഓണാഘോഷം

 

ഓക്‌സ്‌ഫോര്‍ഡ് മലയാളികളുടെ കൂട്ടായ്മയായ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം തിരുവോണതലേന്ന് പൂര്‍വ്വാധികം ഭംഗിയോടെ ആഘോഷിക്കപ്പെട്ടു.രാവിലെ 10 മണിക്ക് അത്തപ്പൂക്കളത്തോടെ തുടങ്ങിയ പരിപാടികള്‍ വൈകീട്ട് 7 മണിയോടെ സമാപിച്ചു.മാവേലി വരവേല്‍പ്,പുലികളി,തിരുവാതിര,ഭരതനാട്യം,സിനിമാറ്റിക് ഡാന്‍സ്,കസേര കളി,ലമണ്‍ സ്പൂണ്‍ റേയ്‌സ് തുടങ്ങി നിരവധിയായ പരിപാടികള്‍ അരങ്ങേറി.സ്ത്രീകളുടേയും പുരുഷന്മാരുടേയും വടംവലി മത്സരം അംഗങ്ങളില്‍ ആവേശം വാരിവിതറി.ഗാനമേളയ്‌ക്കൊപ്പം നൃത്തമാടിയ അംഗങ്ങള്‍ ഈ വര്‍ഷത്തെ ഓണാഘോഷം അവിസ്മരണീയമാക്കി.

വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്കൊപ്പം കണ്ണിനും കാതിനും ഇമ്പമേറുന്ന നിരവധിയായ കലാപരിപാടികള്‍ അരേേങ്ങറി.ജിസിഎസ്‌സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികളെ ആദരിക്കുന്നതോടൊപ്പം പരിപാടികളില്‍ വജയികളായവര്‍ക്ക് സമ്മാനങ്ങളും നല്‍കി.ഓസ്‌ട്രേലിയയിലേക്ക് സ്ഥിരതാമസത്തിനു പോകുന്ന ഓക്‌സ്മാസ് പ്രസിഡന്റ് ശ്രീ സിബി ജോസഫിന്റേയും സ്ഥാനം വൈസ് പ്രസിഡന്റായിരുന്ന ശ്രീ രെജു റാഫേല്‍ ഏറ്റെടുക്കുകയും വൈസ് പ്രസിഡന്റായി ശ്രീ അജീഷ് വാസുദേവന്‍ സ്ഥാനം ഏല്‍ക്കുകയും ചെയ്തു.

 

 




കൂടുതല്‍വാര്‍ത്തകള്‍.