CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 50 Minutes 45 Seconds Ago
Breaking Now

ബ്രാഡ്‌ഫോര്‍ഡ് മലയാളികളുടെ തിരുവോണാഘോഷം പ്രശംസനീയമായി

പാരമ്പര്യ രീതിയില്‍ ഓണാഘോഷത്തിന്റെ പുതുമ നഷ്ടപ്പെടുത്താതെ ബ്രാഡ്‌ഫോര്‍ഡ് മലയാളികളുടെ തിരുവോണാഘോഷം പ്രശംസനീയമായി.മുതിര്‍ന്നവരും കുട്ടികളും ആവേശത്തോടെയാണ് മാവേലി മന്നനെ വരവേറ്റത് .

പാരമ്പര്യ രീതിയില്‍ വാഴയിലയില്‍ 24 വിഭവങ്ങളോടെയാണ് ഓണസദ്യ വിളമ്പിയത് .ഓണാഘോഷത്തിന്റെ പ്രധാന ഘടകമായ തിരുവാതിര ഹര്‍ഷാരവത്തോടെയാണ് സദസ് ആസ്വദിച്ചത്.കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ നൃത്തനൃത്ത്യങ്ങളും ബോളിവുഡ് ഡാന്‍സും ഗ്രൂപ്പ് ഗെയിംസും ഓണാഘോഷങ്ങള്‍ക്ക് പകിട്ടേകി,നേരത്തെ നടത്തിയ കായിക മത്സരങ്ങള്‍ക്കുളഅള സമ്മാന വിതരണവും നടത്തപ്പെട്ടു.

ഫോബ്മയില്‍ അംഗത്വമാക്കാനും ഫോബ്മ കലോത്സവത്തില്‍ പങ്കുചേരുവാനും മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്‌ഫോര്‍ഡ് തീരുമാനിച്ചു.ന്യൂ ഇയര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ജനുവരി പത്തിന് നടത്തപ്പെടും.മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്‌ഫോര്‍ഡ് ഭാരവാഹികളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് .




കൂടുതല്‍വാര്‍ത്തകള്‍.