CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 20 Minutes 3 Seconds Ago
Breaking Now

എസ്എന്‍ഡിപി യുകെ 6170ന്റെ ഈസ്റ്റാഹാം കുടുംബ യൂണിറ്റ് രൂപീകരണം ഒക്ടോബർ 18ന്

ശ്രീനാരായണീയ സന്ദേശം യുകെയുടെ എല്ലാ മേഖലകളിലും എത്തിക്കുന്നതിന്റെ ഭാഗമായി എസ്എന്‍ഡിപി യുകെയുടെ 6ാംമത് കുടുംബ യൂണിറ്റ് ഈസ്ത്ഹാമില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.ഒക്ടോബർ 18 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന യോഗത്തിന് ശാഖാ യോഗം സെക്രട്ടറി വിഷ്ണു നടേശന്‍ തിരികൊളുത്തി ഉദ്ഘാടനം ചെയ്യും.കുടുംബയൂണിറ്റിന്റെ ഉത്ഘാടനം ശാഖായോഗം പ്രിസിഡന്റ് ശ്രീ സുജിത്ത് ഉദയന്‍ നിര്‍വ്വഹിക്കും.ശാഖാ മാനേജിങ്ങ് കമ്മറ്റിയംഗങ്ങളായ ശ്രീ കുമാര്‍ സുരേന്ദ്രന്‍,ശ്രീമതി സൗമ്യ ഉല്ലാസ്,ശ്രീ ലൈജു എന്നിവര്‍ ആശംസ അര്‍പ്പിക്കും.ശ്രീ സുധാകരന്‍ പാലാ ഗുരുദേവ സന്ദേശത്തിന്റെ മഹത്വത്തെപറ്റി പ്രഭാഷണം നടത്തും.യുകെയുടെ ഓരോ മേഖലകളിലായി കുടുംബ യൂണിറ്റുകള്‍ രുപീകരിച്ച് മുന്നേറുന്ന എസ്എന്‍ഡിപി യുകെ 6170ന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് പാഠമാകണമെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് ശ്രീ തുഷാര്‍ വെള്ളാപ്പള്ളി അഭ്യര്‍ത്ഥിച്ചു.ലോക സമാധാനത്തിന് ഊന്നല്‍ നല്‍കുന്ന ഗുരുദേവ സന്ദേശങ്ങള്‍ വരും കാലങ്ങളില്‍ ലോകമെമ്പാടും ഉയര്‍ത്തിക്കാട്ടുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് യുകെയില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ശ്രീനാരായണീയ ചിന്തകള്‍,ശ്രീനാരായണ ഗുരുദേവന്റെ വചനങ്ങള്‍ വളര്‍ന്നുവരുന്ന ഓരോ കുട്ടിയും മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും വരുംകാലങ്ങളില്‍ അതിനുള്ള പ്രാധാന്യവും വലുതാണെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി കഴിഞ്ഞമാസം നടന്ന ചതയദിനാഘോഷ ഉത്ഘാടന വേദിയില്‍ പ്രസംഗിച്ചു.

 

യുകെയിലെ ഗുരുദേവ ഭക്തരുടെ കെട്ടുറപ്പ് മുറുകെപിടിച്ച് മുന്നേറുന്ന എസ്എന്‍ഡിപി യുകെ 6170 ശാഖയ്ക്ക് ലോകമെമ്പാടു നിന്നും വലിയ പ്രോത്സാഹനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടേയും നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തനം ആരംഭിച്ച് മുന്നേറുന്ന എസ്എന്‍ഡിപി യുകെ 6170 ഇതിനോടകം 5 കുടുംബ യൂണിറ്റുകള്‍ ടെന്റന്‍,വെംബ്ലി,ക്രൈയ്‌ഡോണ്‍,സൗത്താംപ്റ്റന്‍,ലിവര്‍പൂള്‍ എന്നിവിടങ്ങള്‍ സ്ഥാപിച്ചു.കെന്റ്,സാലിസ്ബറി,മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ കുടുംബയൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ശാഖാ മാനേജിങ്ങ് കമ്മറ്റികള്‍ ആരംഭിച്ചുകഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

വിഷ്ണു നടേശന്‍-07723484438

സുജിത് ഉദയന്‍-07738002989

കുമാര്‍ സുരേന്ദ്രന്‍-07878352084

സൗമ്യ ഉല്ലാസ്-07832986856

ലൈജു-077237308828

അജിന്‍ ബോസ്-07925495810




കൂടുതല്‍വാര്‍ത്തകള്‍.