Breaking Now

യുക്മ പ്രതിനിധി സജിനെ ജയിലില്‍ സന്ദര്‍ശിച്ചു

യുക്മ പ്രതിനിധി അഡ്വ ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ സജിന്‍ കുഞ്ഞാപ്പുവിനെ ജയിലില്‍ സന്ദര്‍ശിച്ചു.

 പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജയിലില്‍ കഴിഞ്ഞിരുന്ന സജിനു ആദ്യമായി ഒരു മലയാളി ജയിലില്‍ സന്ദര്‍ശിച്ചത് വലിയ സാന്ത്വനവും മനോബലവും പകരുന്ന അനുഭവമായി. 

അദ്ദേഹത്തെ നാട്ടില്‍ നിന്നുള്ള സന്ദേശങ്ങള്‍ അറിയിക്കുന്നതിനും നാട്ടിലേക്ക് സന്ദേശങ്ങള്‍ കൈമാറുന്നതിനുമുള്ള അവസരം ഒരുക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഈ സന്ദര്‍ശനം വളരെ പ്രയോജനം ചെയ്തു. ആവശ്യമായ നിയമ പരിരക്ഷ അദ്ദേഹത്തിനു ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കും.

സജിന്റെ പേരും വിശദവിവരങ്ങളും ഫോട്ടോയും കുറ്റവാളി എന്ന് തെളിയുന്നതിനു മുമ്പ് തന്നെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നത് ജാമ്യം ലഭിച്ചാലും ഒരു സുരക്ഷാ ഭീഷണി ആയി നിലകൊള്ളുകയാണ്. മാത്രമല്ല അദ്ദേഹത്തിന്റെ കേസ് കോടതിയില്‍ വിസ്തരിക്കപ്പെടുമ്പോള്‍ മുന്‍കൂട്ടി മാധ്യമങ്ങള്‍ കുറ്റവാളി എന്ന് മുദ്ര കുത്തി ഐഡന്റിറ്റി വെളിപ്പെടുത്തപ്പെട്ട നിലയ്ക്ക് വാദം കേള്‍ക്കുന്ന ജൂറി ബഞ്ച് മുന്‍ വിധിയോടെ കാര്യങ്ങളെ കാണുമെന്ന ഒരു ആക്ഷേപം നിയമ വിദഗ്ദ്ധര്‍ പറയുന്നു.

ഈ പ്രതികൂല കാലാവസ്ഥയിലും സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച് സജിനെ ജയിലില്‍ സന്ദര്‍ശിച്ച് സ്വാന്തനമേകിയ ഈസ്റ്റ് ആംഗ്ലിയയില്‍ നിന്നുള്ള യുക്മ നാഷണല്‍ എക്‌സിക്യുട്ടിവ് കമ്മിറ്റി മെമ്പര്‍ അഡ്വ ഫ്രാന്‍സീസ് മാത്യു കവളകാട്ടിലിനു യുക്മയുടെ നന്ദി അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.