CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 3 Seconds Ago
Breaking Now

ലിവര്‍പൂള്‍ മലയാളിയുടെ മനസിനടിയില്‍ മറഞ്ഞുകിടക്കുന്ന നന്മയുടെ കനല്‍ തിരിച്ചറിഞ്ഞു

അസൂയക്കാര്‍ എന്തും പറയട്ടെ മനസില്‍ കൃാന്‍സര്‍ ബാധിച്ചവര്‍എന്തും പുലമ്പട്ടെ അതൊന്നും ലിവര്‍പൂള്‍ മലയാളിയുടെ മനസിന്റെ നന്മയെ കുറക്കുന്നില്ല എന്നതിന്റെ മരിക്കാത്ത ദൃഷ്ട്ടന്തം ആയിരുന്നു തമ്പി ജോസിനു നല്‍കിയ ജാനകിയ സ്വികരണത്തിലെ ജന സന്നിധ്യവും  പങ്കെടുത്ത മഹത് വ്യക്തികള്‍ പറഞ്ഞ വിലമതിക്കാത്ത വാക്കുകളും.

സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്ത  UUKMA  പ്രസിഡന്റ്  വിജി പൈലി ,തമ്പിചെട്ടന്റെ  ജീവിതം ഒരു പുനര്‍ വായനക്ക് വിധേയമാക്കെണ്ടാതാണ് എന്ന് പറഞ്ഞു .സ്വഗതം ആശംസിച്ച ആന്റോ ജോസ് പറഞ്ഞത് തമ്പി ജോസ് ലിവര്‍പൂള്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു കുടിയേറ്റ സമൂഹത്തിന്റെ നേര്‍ രേഖ ആയിരുന്നു  എന്നായിരുന്നു .ആശംസകള്‍  അര്‍പ്പിച്ചു പ്രസംഗിച്ച സിനിമ സംവിധായകന്‍ ജോ ഈശ്വര്‍ ഈ നന്മകള്‍ തുടരണം എന്ന് തമ്പി ജോസിനെ ഉപദേശിച്ചു , UUKMA നോര്‍ത്ത് വെസ്റ്റ്  പ്രസിഡണ്ട്  ദിലീപ്  മാത്യു , LKCC മുന്‍ സെക്രട്ടറി റോയ് മാത്യു , LIMCA മുന്‍ പ്രസിഡണ്ട് തോമസ് ജോണ്‍ വാരികാട്ട് ,LIMA പ്രസിഡണ്ട് ഷാജു ഉതുപ്പ് , ACAL പ്രസിഡന്റ് തോമസ് ജോര്‍ജ് , ക്‌നാനായ നോര്‍ത്ത് വെസ്റ്റ് കോ ഓഡിനെറ്റെര്‍  സാജു ലൂക്കോസ് പാണപറമ്പില്‍ , ഇടുക്കി സംഗമം പ്രവര്‍ത്തകന്‍  റോയ് മാത്യു , ലിവര്‍പൂള്‍ ക്‌നാനായ  മുന്‍ സെക്രെറെരി തോമസ് ലോനന്‍ , രേസ്മി ഫിലിപ്പ് , തോമസ് , എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു ടോം ജോസ് തടിയംപാട് ആദ്ധ്യക്ഷന്‍ ആയിരുന്നു ,മോര്‍ഗെജ്  advisor ലിതേഷ് രാജ്  പി  തോമസ് ,നന്ദിയും പറഞ്ഞു.

ഒരു വൃക്തിയെ ആദരിക്കാന്‍ വേണ്ടി ഒരു മീറ്റിംഗ് വിളിച്ചു സ്വികരണം നല്‍കുന്നത് ഒരു പക്ഷെ  UK യില്‍ ഇദംപ്രദം ആയിട്ടാകം .   അതുകൊണ്ടുതന്നെ ലിവര്‍പൂളിലെ മലയാളി സമൂഹത്തിനു എണ്ണമറ്റ സംഭാവനകള്‍ നല്‍കിയ തമ്പി ജോസിനു ലിവര്‍പൂള്‍ പൗരവലിയുടെ  നേതൃത്തത്തില്‍ ജനുവരി17 ശനിയാഴ്ച നാലുമണിക്ക് നല്‍കിയ പൗരസ്വികരണം UK മലയാളി ജീവിതത്തില്‍ ഒരു പുതിയ ചരിത്രം ആയി മാറികഴിഞ്ഞു  . 

പലപ്പോഴും  സംഘടനകള്‍ നടത്തുന്ന പരിപാടിയില്‍ വച്ചു വ്യക്തികളെ സ്വീകരിക്കറുണ്ട് ,പക്ഷെ ഒരു വൃക്തിയെ കേന്ദ്രികരിച്ച് കുറച്ചു സാധരണക്കാര്‍ മുന്നിട്ടിറങ്ങി നടത്തിയ ഈ  സ്വികരണം ഇത്രയും വിജയം വരിക്കാന്‍ കാരണം അത് തമ്പി ജോസ് എന്നാ വ്യക്തിയുടെ സാമൂഹിക അഗികാരം ഒന്ന് മാത്രമാണ് .

 . 

സമൂഹത്തിനു നന്മ ചെയ്യുന്നവര്‍ ഒരിക്കലും തഴയപ്പെടില്ല എന്ന് ഈ സ്വികരണത്തില്‍ കൂടി തെളിയിക്കപ്പെട്ടു കഴിഞ്ഞു.വൈകുന്നേരം അഞ്ചു മണിക്ക്  ലിവര്‍പൂള്‍  സൈന്റ്് മൈക്കില്‍ ഐറിഷ് കാത്തോലിക് സെന്ററില്‍ ആരംഭിച്ച  സ്വീകരണ പരിപാടി  രാത്രി ഒന്‍പതു മണിവരെ നീണ്ടു   , മാത്യു ജോസ് , വില്‍സണ്‍ ഫിലിപ്പ് , സിന്റോ  ജോണ്‍ ,മോര്‍ഗെജ്  advisor ലിദേഷരാജ്  തോമസ് ജോണ്‍ വാരികട്ട്  UKKMA നേഴ്‌സ് വിഭാഗത്തിന് വേണ്ടി ബിജു പീറ്റര്‍ ,എന്നിവര്‍ തമ്പി ജോസിനെ പൊന്നാട അണിയിച്ചു സ്വികരിച്ചു കുട്ടികള്‍ അവതരിപ്പിച്ച കല പരിപാടികള്‍ സ്വികരണ സമ്മേളനത്തിന് കൊഴുപ്പേകി .                                       

 




കൂടുതല്‍വാര്‍ത്തകള്‍.