ദൈവ സ്നേഹത്തിന്റെ പുതു ചൈതന്യം വളർന്നു വരുന്ന നമ്മുടെ കുഞ്ഞുങ്ങളിൽ നിറയുന്നതിനും ഒരു ആത്മീയ ജ്വാലയായി ജ്വളിക്കുന്നതിനും വേണ്ടി സെഹിയോൻ യുകെ ടീമിന്റെ വളർച്ചാധ്യാനത്തിലേക്ക് 12 മുതൽ 16 വരെ പ്രായമുള്ള യുവതി-യുവാക്കളെ യേശു നാമത്തിൽ ക്ഷണിക്കുന്നു.
ഈ ധ്യാനം സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷനിൽ പങ്കെടുത്ത കുട്ടികൾക്ക് വേണ്ടിയാണെങ്കിലും പ്രാർത്ഥന ചൈതന്യം ഉള്ള മറ്റു കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്.
ബഹുമാനപ്പെട്ട ഫാ. സേവ്യഖാൻ വാട്ടായിയുടെയും ഫാ. സോജി ഓലിക്കലിന്റെയും സാന്നിധ്യം തന്നെ നമ്മുടെ യുവതി-യുവാക്കന്മാർക്ക് ഒരു പ്രത്യേക ആത്മീയ ധ്യാന ഉണർവ് നൽകും എന്ന് നിസംശയം പറയാം. ഇത് വരെ പേര് രജിസ്റ്റർ ചെയ്യാൻ പറ്റാത്തവർ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി എത്രയും വേഗം പേര് രജിസ്റ്റർ ചെയ്തു തങ്ങളുടെ സീറ്റ് ഉറപ്പ് വരുത്തണം എന്ന് സ്നേഹപ്പൂർവ്വം ഓർമ്മിപ്പിക്കുന്നു.
ദിവസം: ജൂലൈ 17 വൈകുന്നേരം 5 മുതൽ ജുലൈ 19 വൈകുന്നേരം 5 മണി വരെ.
ഫീസ്: 100 പൌണ്ട്
കൂടുതൽ വിവരങ്ങൾക്ക്: തോമസ് ജോസഫ്; 07877508926