ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷനില്‍ മധ്യസ്ഥ പരിശുദ്ധ കന്യകാമറിയത്തിന്റെയും മാര്‍ തോമാശ്ലീഹായുടേയും സംയുക്ത തിരുന്നാള്‍ മഹോത്സവം ജൂലൈ 6, 7 തിയതികളില്‍ മാത്സണ്‍ സെന്റ് അഗസ്തിന്‍ ചര്‍ച്ചില്‍ ഭക്ത്യാദനപൂര്‍വ്വം കൊണ്ടാടുന്നു.
തിരുന്നാളിന് ഒരുക്കമായുള്ള നൊവേന 28ാം തിയതി മുതല്‍ ആരംഭിച്ചു.
പെരുന്നാള്‍ തലേന്നായ ശനിയാഴ്ച ഏവരും ചേര്‍ന്ന് പള്ളി അലങ്കരിക്കും. വിശുദ്ധ കുര്‍ബ്ബാനയുമുണ്ടാകും.
പ്രധാന ദിവസമായ ഞായറാഴ്ച ഫാ ജെയിന്‍ പുളക്കലിന്റെ നേതൃത്വത്തില്‍ തിരുന്നാള്‍ കുര്‍ബാനയുണ്ടാകും.കൊടിയേറ്റ്, തിരു സ്വരൂപ പ്രതിഷ്ഠ, പ്രദക്ഷിണം എന്നിവയ്ക്ക് ശേഷം സ്‌നേഹവിരുന്നുമുണ്ടാകും.
ഏഴാം തിയതി മരിച്ചവരുടെ ഓര്‍മ്മ ദിനമാണ്. അന്ന് വിശുദ്ധ കുര്‍ബാനയുണ്ടാകും.
തിരുന്നാള്‍ ദിനത്തില്‍ കഴുന്നെടുക്കുന്നതിനും അടിമവെയ്ക്കുന്നതിനും സൗകര്യമുണ്ടാകും.
തിരുന്നാളിന് പങ്കെടുത്ത് ഏവരും ദൈവാനുഗ്രഹത്തിന് പാത്രമാകണമെന്ന് വികാരി ഫാ പോള്‍ വെട്ടിക്കാട്ടും വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലും കൈക്കാരന്മാരായ ആന്റണി ജെയിംസ്, ബില്‍ജി ലോറന്‍സ്, ഷാജി ജോസഫ്, ബിജു തോമസ് എന്നിവരും അറിയിച്ചു.
പുതിയ കമ്മറ്റിയുടെ കീഴില്‍ വലിയ മുന്നൊരുക്കമാണ് തിരുന്നാളിനായി നടത്തിയിരിക്കുന്നത്.