CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 58 Minutes 26 Seconds Ago
Breaking Now

മാഞ്ചസ്റ്റർ സെന്റ്‌. ആന്റണീസ് ദേവാലയത്തിൽ നൈറ്റ്‌ വിജിൽ നാളെ

മാഞ്ചസ്റ്റർ വിഥിൻഷോയിലെ സെന്റ്‌ ആന്റണീസ് ദേവാലയത്തിൽ നടന്നു വരുന്ന മാസാദ്യ വെള്ളിയാഴ്ചകളിലെ നൈറ്റ്‌ വിജിൽ നാളെ രാത്രി നടക്കും. രാത്രി 7.30 നു നൈറ്റ്‌ വിജിൽ ശുശ്രൂക്ഷകൾ ആരംഭിക്കും. യേശുവിനെ കൂടുതൽ അറിയുവാനും ജീവിതാനുഭവം ആക്കി മാറ്റുന്നതിനുമായി ക്രമീകരിച്ചിരിക്കുന്ന ആത്മീയ ശുശ്രൂക്ഷക്ക് ഫാ. തോമസ്‌ മടുക്കമ്മൂട്ടിൽ നേതൃത്വം നൽകും.

ജപമാല, വചന പ്രഘോഷണം, ആരാധന, വിശുദ്ധ കുർബാന, കുമ്പസാരം എന്നിവ ശുശ്രൂക്ഷകളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. രാത്രി 11.30 നു തിരുക്കർമങ്ങൾ സമാപിക്കും. നൈറ്റ്‌ വിജിൽ ശുശ്രൂക്ഷകളിൽ പങ്കെടുത്തു ആത്മീയ ഉണർവ് സ്വീകരിച്ചു ശാരീരികവും മാനസികവുമായ സുഖം പ്രാപിക്കുന്നതിന് ഏവരെയും സീറോ മലങ്കര ചാപ്ലയിൻ ഫാ. തോമസ്‌ മടുക്കമ്മൂട്ടിൽ സ്വാഗതം ചെയ്യുന്നു.   




കൂടുതല്‍വാര്‍ത്തകള്‍.