CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 2 Minutes 17 Seconds Ago
Breaking Now

ചരിത്രം ആവര്‍ത്തിക്കാന്‍ യു കെ യിലെ ഹൈന്ദവ ജനത, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ തത്ത്വ സമീക്ഷ 27 നു ഡോ.എന്‍. ഗോപാലകൃഷ്ണന്‍ പങ്കെടുക്കുന്നു

ഡോ.എന്‍. ഗോപാലകൃഷ്ണന്‍ പ്രധാന പ്രഭാഷണം നടത്തുന്നതിനോടൊപ്പം അദ്ദേഹവുമായി മണികൂറുകള്‍ നീണ്ടു നില്‍ക്കുന്ന ചോദ്യ ഉത്തര പരിപാടിയും നടത്തുന്നുണ്ട്.

യു കെ യിലെ ഹൈന്ദവ ജനത ആത്മാഭിമാനത്തോടെയും ഒത്തൊരുമയോടെയും പങ്കെടുത്ത് കഴിഞ്ഞ മാസം ചരിത്ര വിജയമാക്കിയ ഒന്നാമത് ഹിന്ദുമത പരിഷത്തിനു ശേഷം വീണ്ടും അതേ വേദിയില്‍ ഒത്തുകൂടുന്നു. ഈ മാസം 27 നു ശനിയാഴ്ച ലണ്ടന്‍ ഹിന്ദു ഐക്യവേദി,  ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും സഹകരണത്തോടെ  ഒരുക്കുന്ന തത്ത്വ സമീക്ഷയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളവര്‍ എത്തിച്ചേരും. ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു പോലെ ആരാധ്യനായ ഡോ.എന്‍. ഗോപാലകൃഷ്ണന്‍  പ്രധാന പ്രഭാഷണം നടത്തുന്നതിനോടൊപ്പം അദ്ദേഹവുമായി മണികൂറുകള്‍ നീണ്ടു നില്‍ക്കുന്ന ചോദ്യ ഉത്തര പരിപാടിയും നടത്തുന്നുണ്ട്. സനാതന ധര്‍മ്മത്തെ കുറിച്ചും അല്ലാതെയും ഉള്ള സംശയങ്ങള്‍ ദൂരികരിക്കാന്‍ കിട്ടുന്ന ഒരു അപൂര്‍വ അവസരമാണ് യു കെ മലയാളികള്‍ക്ക് ലഭിക്കുന്നത്. പരസ്പര സഹകരണം എന്നത് വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും തികഞ്ഞ ആത്മാര്‍ഥതയോടെ തെളിയിച്ചുകൊണ്ടാണ് യു കെ യിലെ ഹൈന്ദവ ജനതയും, ഹിന്ദു സമാജങ്ങളും ഇത്തരം പരിപാടികള്‍ ഒന്നിച്ചു നിന്ന്  വിജയിപ്പിക്കുന്നത്.  എല്ലാവരുടെയും സഹകരണം ഉള്ളതുകൊണ്ട് തന്നെ ഈ മാസം 27 നും ലണ്ടന്‍ ക്രോയ്ടനിലെ  ആര്‍ച് ബിഷപ്പ് ലന്‍ഫ്രങ്ക് അക്കാദമിയില്‍ എത്തിച്ചേരുന്ന സനാതന ധര്‍മ്മ സാരഥികള്‍ ചരിത്ര വിജയം ആവര്‍ത്തിക്കും എന്നുള്ളതില്‍ തെല്ലും സംശയം ഇല്ല. 

 

ഭാരതത്തിലെ ആര്‍ക്കും തന്നെ മുഖവുരയുടെ ആവശ്യമില്ലാത്ത ആചാര്യനാണ് ആരാധ്യനായ  ഡോ. എന്‍. ഗോപാലകൃഷ്ണന്‍.  ഭാരതീയ ചിന്താധാരകളെ ശാസ്ത്രീയമായി അപഗ്രഥിച്ചു സാധാരണകാര്‍ക്ക് മനസിലാകുന്ന വിധത്തില്‍ ലളിതമായി അവതരിപ്പിക്കുന്ന സാറിന്റെ പ്രഭാഷണ ശൈലി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ അദ്ധേഹത്തെ സ്വികാര്യനാക്കി. സി. എസ്. ഐ. ആര്‍ എന്ന ഭാരത സര്‍ക്കാര്‍  സ്ഥാപനത്തില്‍ നിന്നും മുതിര്‍ന്ന ശാസ്ത്രഞ്ഞനായി വിരമിച്ച അദ്ദേഹം ഭാരതത്തിന്റെ പൈതൃകം നിലനിര്‍ത്തുന്നത്തിന്നും പരിപോഷിപിക്കുന്നതിനും വേണ്ടി സ്ഥാപിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈന്റിഫിക് ഹെരിറ്റെജിന്റെ ഡയറക്ടര്‍ കൂടിയാണ്. ഭാരതത്തിനകത്തും പുറത്തും നിരവധി പ്രഭാഷണങ്ങള്‍ നടത്തി അനേകായിരം ജനങ്ങളെ മുല്യധിഷ്ടിത ജീവിതത്തിന്റെ പാഠങ്ങള്‍ മനസിലാക്കി കൊടുത്ത ഡോ. എന്‍. ഗോപാലകൃഷ്ണന്‍ സാറിന്റെ പ്രഭാഷണം നേരിട്ട് ശ്രവിക്കുക എന്നത്  ഭാഗ്യമായി കരുതുന്നവരാണ് ഒട്ടുമിക്ക മലയാളികളും.  അദ്ദേഹതെ നേരില്‍ കാണുവാനും ആശയവിനിമയം നടത്തുവാനും കിട്ടുന്ന അത്യുജ്വലമായ അവസരമാണ് തത്ത്വ സമീക്ഷയിലൂടെ ലണ്ടന്‍ ഹിന്ദു ഐക്യവേദി എല്ലാവര്‍ക്കുമായി ഒരുക്കിയിരിക്കുന്നത്. 

 

വിവിധ കലാപരിപാടികളോടെ ഉച്ചക്ക് 3 മണിക്ക് തുടങ്ങുന്ന തത്ത്വ സമീക്ഷ രാത്രി 8.30 മണി വരെ ഉണ്ടായിരിക്കും. പരിപാടികളുടെ വിശദമായ സമയക്രമം  അടുത്ത ആഴ്ച പ്രസിധികരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.  ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ എല്ലാ പരിപാടികളും പോലെ തന്നെ സൗജന്യമായി മുഴുവന്‍ സമയ ഭക്ഷണ വിതരണം ഉണ്ടായിരിക്കും. ഭക്ഷണ വിതരണം സുഗമമായി നടത്തുന്നതിന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ (ഹിന്ദു സമാജങ്ങള്‍ ഒഴികെ) നേരത്തെ അറിയിച്ചാല്‍ ഉപകാര പ്രദമായിരിക്കും. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഫേസ് ബുക്ക് കലണ്ടര്‍/മെസേജ് വഴിയോ താഴെ കാന്നുന്ന ഇമെയില്‍ വിലാസത്തിലോ നിങ്ങളുടെ സാന്നിധ്യം അറിയിക്കാം. 

 

തത്ത്വ സമീക്ഷ നടക്കുന്ന സ്ഥലത്തിന്റെ വിലാസം: 

The Arch Bishop Lanfranc Academy 

Mitcham Road - CR9 3AS

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫോണ്‍: 07828137478, 07932635935

ഇമെയില്‍: londonhinduaikyavedi@gmail.com

ഫേസ്ബുക്ക്: facebook.com/londonhinduaikyavedi




കൂടുതല്‍വാര്‍ത്തകള്‍.