യുക്മ നേപ്പാള്‍ ചാരിറ്റിക്ക് ഉല്‍ഘാടനത്തിനു വേദി ഒരുക്കിയും സമാപനത്തില്‍ ഭാഗഭാക്കായും ലിംക യുകെയിലെ മലയാളി സാംസ്‌കാരിക സംഘടകള്‍ക്ക് മാതൃകയായിരിക്കുകയാണ്. മാതൃ രാജ്യത്തെയും അതിന്റെ ഉന്നതിയും ആകാംഷയോടെ നോക്കികാണുന്ന പ്രവാസി മലയാളികള്‍, നേപ്പാള്‍ എന്ന അയാള്‍ രാജ്യത്തെ അശരണരുടെ അകാലത്തിലെ ദീനരോധനങ്ങള്‍ക്ക് കാതോര്‍ത്ത് അവര്‌ക്കൊരു കൈത്താങ്ങ് സഹായം നല്‍കുവാനായി പ്രവാസി മലയാളികള്‍ക്കിടയിലെ മഹാപ്രസ്താനമായ യുക്മ കൈകോര്‍ക്കുമ്പോള്‍ ആ എളിയ സംരംഭത്തിന്റെ ആദ്യസ്പന്ദനം ഏറ്റുവാങ്ങാന്‍ വെദിയൊരുക്കിയ ലിംക രാജ്യം മുഴുവന്‍ ആവാഹിച്ച സല്‍ക്കര്‍മ്മത്തിന്റെ സമാപന വേളയില്‍ തങ്ങള്‍ ശേഖരിച്ച തുക കൈമാറി മറ്റു സംഘടനകളില്‍നിന്നും വ്യത്യസ്തമായിരിക്കുകയാണ്.
മെയ് 2ന് യുക്മ നഴ്‌സസ് ഫോറം ഒരുക്കിയ നഴ്‌സസ് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ യുക്മയുടെ അമരക്കാരന്‍ അഡ്വക്കേറ്റ് ഫ്രാന്‍സിസ് കവള്ക്കാട്ടില്‍ ലിംക ചെയര്‍പേഴ്‌സന്‍ ശ്രീ തോമസ് ജോണ്‍ വാരിക്കാട്ടില്‍ നിന്നും ആദ്യ സംഭാവന സ്വീകരിച്ച് ഉല്‍ഘാടനം നിര്വഹിക്കപെട്ട മഹത് സന്ദേശം ആറ് ആഴ്ച്ചക്കാലം യുകെയിലാകമാനം പ്രാദേശിക സംഘടനാ തലത്തില്‍ നടന്ന ധനശേഖരണത്തിന്റെ അവസാന ഘട്ടത്തില്‍ ലിംകയുടെ സംഭാവാന ജൂണ്‍ 13ന് ശ്രീ തോമസ്‌തോമസ് ജോണ്‍ വാരിക്കാട്ട് അദ്ധ്യക്ഷത വഹിച്ച ലിംക പൊതുയോഗത്തില്‍ ട്രഷറര്‍ ശ്രീ ചാക്കോച്ചന്‍ മത്തായി യുക്മ പ്രതിനിഥി ശ്രീ ബിനു മൈലപ്രക്ക് കൈമാറുകയുണ്ടായി. യോഗത്തില്‍ , ശ്രീ ഡൂയി ഫിലിപ്പ് സ്വാഗതവും ശ്രീ ഫിലിപ്പ് മാത്യു ധനശേഖരണത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദിയും പറയുകയുണ്ടായി.