മാഞ്ചെസ്റ്ററിലെ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വിതിംഗ്ട്ടണ്ണിലെ ഗാന്ധി ഹാളില്‍ വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ ‘എന്താണ് ഹിന്ദുയിസം, എന്താണ് ഹിന്ദുയിസം അല്ലാത്തത്’ എന്ന വിഷയത്തെ കുറിച്ച് ഡോക്ടര്‍ എന്‍ ഗോപാപാലകൃഷ്ണന്‍ പ്രഭാഷണം നടത്തുന്നതാണ്. തുടര്‍ന്നു നടക്കുന്ന വിശദമായ ചര്‍ച്ചകളില്‍ നിന്നും ഉരിത്തിരിഞ്ഞു വരുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും.
പൈതൃകത്തിലും ശാസ്ത്രത്തിലും അധിഷ്ടിതമായ ഭാരതത്തിന്റെ പാരമ്പര്യത്തെ പുനര്‍വിചിന്തനം ചെയ്തുകൊണ്ടുള്ള ഡോക്ടര്‍ .എന്‍.ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങള്‍ വളരെ പ്രശസ്തമാണ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹം നിരവധി വിദേശ രാജ്യങ്ങളില്‍ തന്റെ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ ഇപ്പോഴത്തെ ഓണററി ഡയറക്ടറുമാണ് അദ്ദേഹം.
നേരത്തെ മെയ് 3 നു നടത്താനിരുന്ന അദ്ദേഹത്തിന്റെ സന്ദര്‍ശനം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെക്കപ്പെട്ടിരുന്നു. ഭാരതീയ സംസ്‌കാരത്തിലും സനാദന തത്വങ്ങളുടെ മഹത്വത്തിലും അഭിമാനിക്കുന്ന ഏവർക്കും ഈ പരിപാടിയിലേയ്ക്ക് സംഘാടകാര്‍ സ്വാഗതം അറിയിക്കുന്നു .
അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക:
ഗോപകുമാര്‍ : 07932672467
സുമിത് ബാബു : 07545132255
ബിജു നായര്‍ : 07809673011
Venue:
Gandhi hall,
Gandhi Hall,
Brunswick Rd,
Manchester
M20 4QB