CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 14 Minutes 4 Seconds Ago
Breaking Now

യുക്മ മിഡ്‌ലാണ്ട്സ് റീജണൽ കായികമേള പൊതു നിയമാവലികൾ പുറത്തിറക്കി

യുക്മ മിഡ്ലാണ്ട്‌സ് റീജണല്‍ കായിക മേള ജൂണ്‍ 20 ന് റെഡിച്ചില്‍ വച്ച് നടക്കും.കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ പ്രശസ്തമായ അബ്ബെ സ്പോർട്സ് സെന്റര്‍ ആണ്. മേളയുടെ നടത്തിപ്പ് ചുമതല യുക്മ റീജണൽ കമ്മിറ്റിയുടേതാണ്.

ഒൻപതു മണിക്കു റജിസ്ട്രെഷൻ ആരംഭിക്കും. വയസു തെളിയിക്കുന്ന രേഖകൾ ഒപ്പം കരുതേണ്ടതാണ്. അസോസിയേഷൻ തലത്തിലോ വ്യക്തിഗതമായോ റജിസ്ട്രെഷൻ ഫീസ്‌ നൽകാവുന്നതാണ് വടംവലി ഒഴികെയുള്ള എല്ലാ ഇനങ്ങൾക്കും മുൻ കാലങ്ങളിലേത് പോലെ  മുന്ന് പൌണ്ട് ആണ് റജിസ്ട്രെഷൻ ഫീസ്‌. വടംവലി മത്സരത്തിന് ഇരുപത്തഞ്ചു പൌണ്ട് ആണ് റജിസ്ട്രെഷൻ ഫീസ്‌. പത്തു മണിക്ക് മത്സരങ്ങൾ ആരംഭിക്കും. മത്സരാർഥികളെ വയസ് അടിസ്ഥാനമാക്കി ആറു വിഭാഗങ്ങൾ ആയി തിരിക്കും. അതോടൊപ്പം ഒരു പൊതു വിഭാഗവും ഉണ്ടായിരിക്കും.

ഓരോ വിഭാഗത്തിലും ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് മെഡലും പ്രശംസാ പത്രവും നൽകുന്നതാണ്. വടം വലി വിജയികൾക്ക് ക്യാഷ് പ്രൈസും സമ്മാനമായി ഉണ്ടായിരിക്കും. സമ്മാന തുക പിന്നീട് അറിയിക്കും. ഓരോ വിഭാഗത്തിലും കുടുതൽ വിജയങ്ങൾ നേടുന്ന വർക്ക് ചാമ്പ്യൻ ഷിപ്പും കുടുതൽ വിജയങ്ങൾ നേടുന്ന അസോസിയേഷന് എവർ റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.

വിധികർത്താക്കളുടെ തീരുമാനം അന്തിമമാണ്. എന്നാൽ പരാതികൾ പരിഹരിക്കാൻ ഒരു അപ്പീൽ കമ്മിറ്റി ഉണ്ടായിരിക്കും അസോസിയേഷൻ തലത്തിൽ ഉള്ള അപ്പിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ, എല്ലാ മൽസരാർഥികളും ഷൂസ് ധരിക്കേണ്ടതാണ്. വടം വലി മത്സരം നടക്കുമ്പോൾ സ്പൈക്ക്സ്, ഫുട്ബോൾ ട്രെയിനെഴ്സ് തുങ്ങിയവ ധരിക്കാൻ പാടുള്ളതല്ല. വടം വലി മത്സരത്തിന് ഏഴു അംഗങ്ങൾക്ക് പങ്കെടുക്കാം (620kg) ഒപ്പം രണ്ടു പകരക്കാരുടെയും പേര് നൽകാം.

അപകട സുരക്ഷ മത്സരാർത്ധികളുടെ ചുമതലയാണ്. പതിനാറു വയസിൽ താഴെ യുള്ള കുട്ടികളുടെ സുരക്ഷ രക്ഷിതാക്കളുടെ ചുമതലയാണ് അസോസിയേഷനും അവരവരുടെ ബാനർ പ്രഥമ ശുശ്രൂഷ കിറ്റ് തുടങ്ങിയവ ഒപ്പം കരുതണം. അസോസിയേഷനും അവരവരുടെ ബാനർ പ്രാഥമിക ശുശ്രൂഷ പ്രഥമ ശുശ്രൂക്ഷ കിറ്റ് തുടങ്ങിയവ ഒപ്പം കരുതണം.

റീജണല്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് 2015 ജൂലൈ 26 ഞായറാഴ്ച നോട്ടിംഗ്ഹാമില്‍ വച്ച് നടക്കും. 

എല്ലാ അസോസിയേഷനും പങ്കെടുക്കുന്നവരുടെ പേരു വിവരങ്ങൾ റീജനൽ കമ്മിറ്റിയെ അറിയിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. -

ശ്രീ പോൾ ജോസഫ്‌ 07886137944-(സ്പോർട്സ് കോ ഓർഡിനേറ്റർ) 

ശ്രീ ജയകുമാർ നായർ 07403223066(റീജനൽ പ്രസിഡണ്ട്)

കായികമേള നടക്കുന്ന വേദിയുടെ വിലാസം

Abbey Stadium Sports Centre

Birmingham Road,

Redditch,

Worcestershire.

B97 6EJ

 

 




കൂടുതല്‍വാര്‍ത്തകള്‍.