Breaking Now

ഐ.പി.എല്‍ ലേലം: മാക്‌സ്വെല്ലിനു ജാക്‌പോട്ട്‌

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ആറാമത്‌ എഡിഷനുള്ള താരങ്ങളുടെ ലേലത്തില്‍ ലോട്ടറിയടിച്ചത്‌ ഓസ്‌ട്രേലിയന്‍ യുവ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‌.

5.3 കോടി രൂപയാണ്‌ സച്ചിന്‍ തെണ്ടുല്‍ക്കറുടെയും റിലയന്‍സിന്റെയും മുംബൈ ഇന്ത്യന്‍സ്‌ ഈ ഇരുപത്തിനാലുകാരനായി വീശിയെറിഞ്ഞത്‌. 108 താരങ്ങളുടെ പട്ടികയില്‍ ഏറ്റവും കുടുതല്‍ തുകയ്‌ക്കു ലേലത്തില്‍ പോയതും അത്രയൊന്നും പ്രശസ്‌തനല്ലാത്ത മാക്‌സ്‌വെല്‍തന്നെ.
ഇന്ത്യന്‍ താരങ്ങളില്‍ ഓള്‍റൗണ്ടര്‍ അഭിഷേക്‌ നായര്‍ക്കും പേസര്‍മാരായ ആര്‍.പി. സിംഗിനും ജയ്‌ദേവ്‌ ഉനാദ്‌കട്ടിനും പങ്കജ്‌ സിംഗിനും വേണ്ടി കൂടുതല്‍ തുക മുടക്കാന്‍ ടീമുടമകള്‍ തയാറായപ്പോള്‍ പ്രതീക്ഷയ്‌ക്കു വിപരീതമായി ഓസ്‌ട്രേലിയന്‍ വമ്പന്‍മാരായ മൈക്കല്‍  ക്ലാര്‍ക്കിനും പോണ്ടിംഗിനുമായി അടിസ്‌ഥാനവില മാത്രമാണ്‌ ചെലവഴിക്കപ്പെട്ടതെന്നതും ശ്രദ്ധേയമായി. 2.1 കോടി നല്‍കി ക്ലാര്‍ക്കിനെ പുനെ വാറിയേഴ്‌സും പോണ്ടിംഗിനെ മുംെബെ ഇന്ത്യന്‍സുമാണ്‌ ലേലം കൊണ്ടത്‌. ലേലത്തിനുണ്ടായിരുന്ന 108 താരങ്ങളില്‍ 37 പേരില്‍ മാത്രമാണ്‌ ടീമുകള്‍ താല്‍പര്യം പ്രകടിപ്പിച്ചത്‌. ഈ സാഹചര്യത്തില്‍ പകുതിയിലേറെപ്പേരും വില്‍ക്കാച്ചരക്കുകളാവുകയും ചെയ്‌തു. രാജ്യാന്തര തലത്തില്‍ ശ്രദ്ധേയരല്ലാത്ത താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനായിരുന്നു ലേലത്തില്‍ ടീമുടമകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്‌. ഏഴുതാരങ്ങളുമായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ്‌ ഇന്നലത്തെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ വലയിലാക്കിയത്‌. രണ്ടു താരങ്ങളുമായി കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് അവസാനമെത്തി.
പാതിമലയാളിയായ അഭിഷേക്‌ നായരെ 3.5 കോടി രൂപയ്‌ക്ക്‌ പുനെ വാറിയേഴ്‌സും ഉനാദ്‌കട്ടിനെ 2.7 കോടി രൂപയ്‌ക്ക്‌ റോയല്‍ ചലഞ്ചേഴ്‌സും പേസര്‍ മന്‍പ്രീത്‌ ഗോണിയെ 2.6 കോടിനല്‍കി കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബുമാണ്‌ റാഞ്ചിയത്‌.
യുവഓള്‍റൗണ്ടര്‍മാരില്‍ ശ്രദ്ധേയനായ മാക്‌സ്‌വെല്ലിനായി മുംെബെ ഇന്ത്യന്‍സും ഐ.പി.എല്ലില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന െഹെദരാബാദ്‌ സണ്‍െറെസേഴ്‌സുമാണ്‌ കൊമ്പുകോര്‍ത്തത്‌. രാജ്യാന്തര തലത്തില്‍ എട്ട്‌ ഏകദിനങ്ങളും ഒന്‍പതു ട്വന്റി 20 മത്സരങ്ങളും മാത്രമാണ്‌ മാക്‌സ്‌വെല്‍ കളിച്ചിട്ടുള്ളത്‌. വെസ്‌റ്റിന്‍ഡീസിനെതിരേ നടക്കുന്ന ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമാണ്‌ മാക്‌സ്‌വെല്‍. വിന്‍ഡീസിനെതിരേ പെര്‍ത്തില്‍ ഇന്നലെ നടന്ന രണ്ടാം ഏകദിനത്തില്‍ ആദ്യ പന്തില്‍ത്തന്നെ സംപൂജ്യനായി മടങ്ങിയ ഏതാണ്ട്‌ അതേസമയം തന്നെയായിരുന്നു ചെെന്നെയില്‍ മാക്‌സ്‌വെല്ലിനായി ടീമുടമകള്‍ പണമെറിഞ്ഞതെന്നതും വിചിത്രമായി. ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും നാലു വിക്കറ്റുനേട്ടവുമായി ബൗളിംഗില്‍ തിളങ്ങാന്‍ മാക്‌സ്വെല്ലിനു കഴിഞ്ഞത്‌ മുംബൈ ഇന്ത്യന്‍സിന്‌ ആശ്വാസം പകര്‍ന്നു. വിദേശ താരങ്ങളില്‍ മാക്‌സ്‌വെല്ലിനൊപ്പം മികച്ച തുകയ്‌ക്കുലേലത്തില്‍ പോയ മറ്റൊരു താരമാണ്‌ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ്‌റ്റഫര്‍ മോറിസ്‌. 3.3 കോടി രൂപനല്‍കി ചെെന്നെ സൂപ്പര്‍കിംഗ്‌സാണ്‌ മോറിസിനെ വലവീശിപ്പിടിച്ചത്‌. ഇതേ തുകയ്‌ക്കുതന്നെ ശ്രീലങ്കയുടെ യുവ ഓഫ്‌ സ്‌പിന്നര്‍ സചിത്ര സേനാനായകെയെ നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത െനെറ്റ്‌ െറെഡേഴ്‌സ്‌ സ്വന്തമാക്കിയതും അമ്പരപ്പുളവാക്കി.
ഒറ്റ രാജ്യാന്തര മത്സരംപോലും കളിക്കാത്ത ഓസ്‌ട്രേലിയന്‍ ഫാസ്‌റ്റ്‌ബൗളര്‍ നഥാന്‍ കോള്‍ട്ടറിനായി 450,000 അമേരിക്കന്‍ ഡോളര്‍ ചെലവിട്ടാണ്‌ മുംെബെ ഇന്ത്യന്‍സ്‌ സ്വന്തം ക്യാമ്പിലെത്തിച്ചത്‌. 3.7 കോടിരൂപയെറിഞ്ഞ്‌ മറ്റൊരു ഓസ്‌ട്രേലിയന്‍ പേസറായ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണെ പുനെ വാറിയേഴ്‌സ്‌ സ്വന്തമാക്കി. ലേലത്തിന്റെ അവസാനഘട്ടത്തില്‍ ശ്രീലങ്കന്‍ സ്‌പിന്നര്‍ അജാന്ത മെന്‍ഡിസിനും ഓസ്‌ട്രേലിയന്‍ പേസര്‍ ഡിര്‍ക്‌ നാനെസിനുമായി ടീമുകള്‍ താല്‍പര്യം പ്രകടിപ്പിച്ചതും ശ്രദ്ധേയമായി. ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്‌സ്‌, ശ്രീലങ്കയുടെ ഉപുല്‍ തരംഗ, ഓസ്‌ട്രേലിയയുടെ മാത്യു വേഡ്‌, ടിം പെയ്‌ന്‍, ജെയിംസ്‌ ഹോപ്‌സ്‌, ഇംഗ്ലണ്ടിന്റെ മാറ്റ്‌ പ്രയര്‍, രവി ബൊപാര, ലങ്കയുടെ പ്രസന്ന ജയവര്‍ധനെ, സുരാജ്‌ റന്‍ദീവ്‌, ദിനേശ്‌ ചാന്ദിമാല്‍, രംഗന ഹെറാത്ത്‌, വെസ്‌റ്റിന്‍ഡീസിന്റെ ഡാരന്‍ ബ്രാവോ, ദിനേഷ്‌ രാംദിന്‍, സുെലെമാന്‍ ബെന്‍, ദേവേന്ദ്ര ബിഷു, ഓസ്‌ട്രേലിയയുടെ ഡഗ്‌ ബോലിംഗര്‍, ദക്ഷിണാഫ്രിക്കയുടെ പോള്‍ ഹാരിസ്‌, വെര്‍നോണ്‍ ഫിലാന്‍ഡര്‍, ന്യൂസിലാന്‍ഡിന്റെ സ്‌കോട്ട്‌ സ്‌െറ്റെറിസ്‌, മാര്‍ട്ടിന്‍ ഗുപ്‌ടില്‍ തുടങ്ങിയ പ്രമുഖതാരങ്ങളെ ലേലത്തിനെടുക്കാന്‍ ആരും തയാറായില്ല.

ഇന്നലത്തെ ലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കിയതാരങ്ങള്‍.

മുംെബെ ഇന്ത്യന്‍സ്‌: റിക്കി പോണ്ടിംഗ്‌ (ഓസ്‌ട്രേലിയ), ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ), ജേക്കബ്‌ ഓറം (ന്യൂസിലാന്‍ഡ്‌), നഥാന്‍ കോള്‍ട്ടര്‍-െനെല്‍ (ഓസ്‌ട്രേലിയ), ഫിലിപ്‌ ഹ്യൂസ്‌ (ഓസ്‌ട്രേലിയ),
റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍: ആര്‍.പി. സിംഗ്‌ (ഇന്ത്യ), ക്രിസ്‌റ്റഫര്‍ ബാണ്‍വെല്‍ (വെസ്‌റ്റിന്‍ഡീസ്‌), ഡാന്‍ ക്രിസ്‌റ്റ്യന്‍ (ഓസ്‌ട്രേലിയ), ജയ്‌ദേവ്‌ ഉനാദ്‌കട്ട്‌ (ഇന്ത്യ), മോസസ്‌ ഹെന്റിക്കസ്‌ (ഓസ്‌ട്രേലിയ), പങ്കജ്‌ സിംഗ്‌ (ഇന്ത്യ), രവി രാംപോള്‍ (വെസ്‌റ്റിന്‍ഡീസ്‌),
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌: യൊഹാന്‍ ബോത്ത (ദക്ഷിണാഫ്രിക്ക), ജീവന്‍ മെന്‍ഡിസ്‌ (ശ്രീലങ്ക), ജെസി െറെഡര്‍ (ന്യൂസിലാന്‍ഡ്‌),
പുനെ വാറിയേഴ്‌സ്‌: െമെക്കല്‍ ക്ലാര്‍ക്ക്‌ (ഓസ്‌ട്രേലിയ), അഭിഷേക്‌ നായര്‍ (ഇന്ത്യ), അജാന്ത മെന്‍ഡിസ്‌ (ശ്രീലങ്ക), കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ (ഓസ്‌ട്രേലിയ),
കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌: ലൂക്ക്‌ പോമര്‍ബാഷ്‌ (ഓസ്‌ട്രേലിയ ), ഡിര്‍ക്‌ നാനസ്‌ (ഓസ്‌ട്രേലിയ), മന്‍പ്രീത്‌ ഗോണി (ഇന്ത്യ),
ചെെന്നെ സൂപ്പര്‍കിംഗ്‌സ്‌: അകില ധനഞ്‌ജയ (ശ്രീലങ്ക), ബെന്‍ ലാഫ്‌ലിന്‍ (ഓസ്‌ട്രേലിയ), ക്രിസ്‌ മോറിസ്‌ (ദക്ഷിണാഫ്രിക്ക), ജാസണ്‍ ഹോള്‍ഡര്‍ (വെസ്‌റ്റിന്‍ഡീസ്‌),
സണ്‍െറെസേഴ്‌സ്‌ െഹെദരാബാദ്‌: ക്ലിന്റ്‌ മകെയ്‌ (ഓസ്‌ട്രേലിയ), ഡാരന്‍ സാമി (വെസ്‌റ്റിന്‍ഡീസ്‌), നഥാന്‍ മക്കല്ലം (ന്യൂസിലാന്‍ഡ്‌), ക്വിന്റണ്‍ ഡി കോക്ക്‌(ദക്ഷിണാഫ്രിക്ക), സുദീപ്‌ ത്യാഗി (ഇന്ത്യ), തിസാര പെരേര (ശ്രീലങ്ക)
രാജസ്‌ഥാന്‍ റോയല്‍സ്‌: ഫിഡല്‍ എഡ്‌വേര്‍ഡ്‌സ്‌ (വെസ്‌റ്റിന്‍ഡീസ്‌), ജെയിംസ്‌ ഫോക്‌നര്‍ (ഓസ്‌ട്രേലിയ), കുശാല്‍ പെരേര (ശ്രീലങ്ക),
കൊല്‍ക്കത്ത െനെറ്റ്‌ െറെഡേഴ്‌സ്‌: റയാന്‍ മക്‌ലാറന്‍ (ദക്ഷിണാഫ്രിക്ക), സചിത്ര സേനാനായകെ (ശ്രീലങ്ക).
കൂടുതല്‍വാര്‍ത്തകള്‍.