Breaking Now

യുക്മ മ്യുസിക്കല്‍ കോമഡി നൈറ്റ്‌ ബ്രിസ്റ്റോളില്‍ മാര്‍ച്ച്‌ 23 ന്

യുക്മ ആന്‍ഡ്‌ ഫ്രണ്ട്സ് അവതരിപ്പിക്കുന്ന മ്യുസിക്കല്‍ കോമഡി നൈറ്റ്‌ മാര്‍ച്ച്‌ 23 ന് ബ്രിസ്റ്റോള്‍ ഗ്രീന്‍ വേ സെന്‍റെറില്‍

 

മലയാളത്തിന്റെ കലാചാരുതകളും നര്‍മത്തിന്‍റെ മണിമുത്തുകളും നേരിട്ടു കാണാന്‍ ഏറെനാളായി കാത്തിരുന്ന ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് സ്വപ്‌നസാക്ഷാല്‍ക്കാരമായി യുക്മ കലാമേളയിലെ പ്രതിഭകള്‍,  ലോകമെമ്പാടും ആസ്വാദകരുടെ മനം കവര്‍ന്ന വോഡഫോണ്‍ കോമഡി  ഷോയിലെ താരങ്ങള്‍, പ്രമുഖ റിയാലിറ്റി ഷോകളിലെ പ്രശസ്തരായ ഗായകര്‍ , സിനിമാ സീരിയല്‍ താരങ്ങള്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന യുക്മ സ്റ്റേജ് ഷോ മാര്‍ച്ച് 23ന് അരങ്ങേറും. യു കെ യിലുടനീളമുള്ള  മറ്റു വേദികളിലെ ആസ്വാദകരുടെ മനംകവര്‍ന്നശേഷമായിരിക്കും ബ്രിസ്‌റ്റോളിലെ ഗ്രീന്‍വേ സെന്‍റെറില്‍  ഈ വര്‍ഷത്തെ മ്യൂസിക്കല്‍ കോമഡി നൈറ്റ് എന്നു വിശേഷിപ്പിക്കാവുന്ന ഷോ അരങ്ങേറുക. പ്രൊഫഷനലിസത്തിലെ മികവും നൂതന സാങ്കേതിക വിദ്യകളുടെ സമന്വയവും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ടു ഒട്ടേറെ പുതുമകളാണ് ഫാസില്‍ കരമനയുടെ സംവിധാനത്തില്‍ അരങ്ങേറുന്ന ഈ  പരിപാടിക്കുണ്ടായിരിക്കുക . ഇതുവരെ ഒരു വേദിയിലും അവതരിപ്പിക്കാത്ത സ്‌കിറ്റുകള്‍ ആണ് യു കെ മലയാളികള്‍ക്കായി നൃത്ത വിസ്മയങ്ങളും സംഗീത നിശയും കോമഡിയും കോര്‍ത്തിണക്കിയ 3 മുതല്‍ 5 മണിക്കൂര്‍ വരെ നീളുന്ന പ്രോഗ്രാമില്‍ അരങ്ങേറുക.

വോഡഫോണ്‍ കോമഡി സ്റ്റാര്‍സ് എന്ന ഷോയിലൂടെ ജനപ്രീതി നേടിയ ഫോര്‍ സ്റ്റാര്‍സ് ടീമിലെ പ്രമുഖരായ ഉല്ലാസ് പന്തളം, സജി മൈനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ബിനു അടിമാലി (ടീം ചിരിക്കുടുക്ക) അനീഷ് ബാല്‍ (ടീം മാഴ്‌സ്) എന്നിവര്‍ ഒരുമിച്ചു വത്യസ്തമായ നര്‍മ്മത്തിന്റെ മായാലോകം തീര്‍ക്കും. അകമ്പടിയായി പ്രശസ്ത പ്ലേ ബാക്ക് സിങ്ങേഴ്‌സ് ആയ സാമ്ശിവ (കൈരളി യുവ മിന്നലേ ഫെയിം) ഷിനില് (ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം) വര്‍ഷ എന്നിവരുടെ ഗാനാലാപനങ്ങളും പ്രശസ്ത നര്‍ത്തകരായ അര്‍ച്ചന സുശീലന്‍ (ഗ്ലോറി മാനസപുത്രി സീരിയല്‍ ഏഷ്യാനെറ്റ് ഫെയിം) ശ്രീജിത്ത് (ഏഷ്യാനെറ്റ് വോഡഫോണ്‍ ഡാന്‍സ് ഫെയിം) എന്നിവരുടെ മനം കവരുന്ന നൃത്ത ചുവടുകളും ചേര്‍ന്ന് ആസ്വാദകര്‍ക്ക് അനുപമമായ ഉത്തമമായ ഒരു സ്‌റ്റേജ് ഷോ ആണ് യുക്മ & ഫ്രണ്ട്‌സ് യുനൈറ്റെഡ് ടീം അണിയിച്ചൊരുക്കിയിരിക്കുന്നത്. യുക്മ നാഷണല്‍ കലാമേളയില്‍ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ട മരിയ തങ്കച്ചനും, കലാപ്രതിഭയായ ഫ്രാങ്ക്‌ലിന്‍ ഫെര്‍ണ്ണാണ്ടെസും മികച്ച നര്‍ത്തകിയായ ആഷ്‌ലി തങ്കച്ചനും വ്യത്യസ്തങ്ങളായ കലാരൂപങ്ങളുമായി അണിനിരക്കും. ഓരോ റീജിയനിലുംനിന്ന് യുക്മ കലാമേളയിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ച മറ്റു കലാകാരന്മാരുടെയും കലാകാരികളുടെയും മികച്ച പ്രോഗ്രാമുകളും കൂടിച്ചേരുമ്പോള്‍ യുകെ യുടെ ചരിത്രത്തില്‍ ഇന്നുവരെ നടന്നതില്‍ ഏറ്റവും മികച്ചതാകുമെന്ന് തീര്‍ച്ച.

ടിക്കറ്റുകള്‍ ലഭിക്കുന്ന സ്ഥലം : ഗ്ലോബല്‍ ഫുഡ്‌ മാര്‍ട്ട്, ബ്രിസ്റ്റോള്‍ . ( മലയാളിക്കട )

കൂടുതല്‍ വിവരങ്ങള്‍ക്ക്


സ്റ്റീഫന്‍ തെരുവത്ത് - 07886757620  

ജോണ്‍ ജോസഫ് - 07914116861
ഷോ നടക്കുന്ന സ്ഥലം 

The Greenway Centre, Doncaster Rd, Bristol BS10 5PY

 
കൂടുതല്‍വാര്‍ത്തകള്‍.