CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 8 Minutes 20 Seconds Ago
Breaking Now

ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ഫ്‌ളൂ രോഗികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം ആഴ്ചയും കുറവ്; തണുപ്പ് പിടിമുറുക്കുമ്പോള്‍ എന്‍എച്ച്എസ് പ്രതിസന്ധി കടന്നിട്ടില്ലെന്ന് ഉന്നത ഡോക്ടര്‍; ആംബര്‍, യെല്ലോ ഹെല്‍ത്ത് അലേര്‍ട്ട് പ്രഖ്യാപിച്ച് യുകെഎച്ച്എസ്എ

കഴിഞ്ഞ ആഴ്ച 128 ഫ്‌ളൂ രോഗികളാണ് ഇംഗ്ലണ്ടിലെ ക്രിട്ടിക്കല്‍ കെയര്‍ ബെഡുകളിലുള്ളത്

തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും ഇംഗ്ലണ്ടിലെ ആശുപത്രികളിലുള്ള ഫ്‌ളൂ രോഗികളുടെ എണ്ണം താഴ്ന്നതായി എന്‍എച്ച്എസ് കണക്കുകള്‍. തണുപ്പ് പിടിമുറുക്കുന്നത് മൂലം ആശുപത്രികള്‍ക്ക് ഇപ്പോഴും പ്രതിസന്ധിയെ അതിജീവിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഇംഗ്ലണ്ടിലെ ഉന്നത ഡോക്ടര്‍ വ്യക്തമാക്കി. 

ഡിസംബര്‍ 28 അവസാനിച്ച ആഴ്ചയില്‍ ഓരോ ദിവസവും ആശുപത്രിയില്‍ 2676 ഫ്‌ളൂ രോഗികളാണ് ശരാശരി പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. മുന്‍പത്തെ ആഴ്ചയില്‍ നിന്നും രോഗികളുടെ എണ്ണത്തില്‍ 13% കുറവാണ് നേരിട്ടിരിക്കുന്നത്. 

ഫ്‌ളൂ ട്രെന്‍ഡ് മുന്‍പ് മുന്നോട്ട് മാത്രമായിരുന്നു പോയിരുന്നത്. ഡിസംബര്‍ 15ന് ആഴ്ചയില്‍ 3140 രോഗികള്‍ വരെ ആശുപത്രികളില്‍ എത്തിയിരുന്നു. കഴിഞ്ഞ വിന്ററില്‍ 5408 രോഗികള്‍ വരെ പീക്ക് സമയത്ത് ആശുപത്രികളില്‍ എത്തി. കഴിഞ്ഞ ആഴ്ച 128 ഫ്‌ളൂ രോഗികളാണ് ഇംഗ്ലണ്ടിലെ ക്രിട്ടിക്കല്‍ കെയര്‍ ബെഡുകളിലുള്ളത്. 

താപനില ക്രമാതീതമായി താഴ്ന്നതോടെ ഇംഗ്ലണ്ടില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ആംബര്‍, മഞ്ഞ കോള്‍ഡ് ഹെല്‍ത്ത് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആശുപത്രികളിലെ സമ്മര്‍ദവും വര്‍ദ്ധിപ്പിക്കുകയാണ്. 

രണ്ട് വര്‍ഷത്തിനിടെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ ദിനമായിരുന്നു കഴിഞ്ഞ ശനിയാഴ്ച. കൂടുതല്‍ ആളുകള്‍ ഫ്‌ളൂവിനെതിരെ വാക്‌സിനേഷന്‍ ചെയ്യാന്‍ രംഗത്ത് വന്നതും ഗുണമായെന്ന് എന്‍എച്ച്എസ് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. മേഘന പണ്ഡിറ്റ് പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.