CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 36 Seconds Ago
Breaking Now

കക്കൂസില്‍ അരമണിക്കൂര്‍ കുത്തിയിരുന്ന് വീഡിയോ ഗെയിം കളിച്ചു; മലാശയം ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട് പുറത്തേക്ക് വീണു; കക്കൂസില്‍ പത്രം വായിച്ച് സമയം കളയുന്നവര്‍ അറിയാന്‍!

ഗെയിമുകള്‍ വിജയിച്ച് തള്ളിയെങ്കിലും വയറ്റില്‍ നിന്നുമുള്ള വിസര്‍ജ്ജ്യം പുറംതള്ളുന്നതില്‍ വിജയിച്ചില്ല.

കക്കൂസില്‍ ചെന്നിരുന്ന് ശരീരത്തില്‍ നിന്നുമുള്ള വിസര്‍ജ്ജ്യം പുറംതള്ളി എത്രയും പെട്ടെന്ന് പുറത്തുവരിക എന്നതാണ് ശരിയായ രീതി. പക്ഷെ കക്കൂസ് പലര്‍ക്കും ഒരു തറവാട് വീട് പോലെയാണ്. പേപ്പര്‍ വായിക്കുന്നത് മുതല്‍ സിഗററ്റ് പുകച്ചാല്‍ മാത്രം മലം പോകുന്നവരും, മണിക്കൂറുകളോളം ബലം പിടിച്ച് പോരാട്ടം നടത്തുന്നവരും ഒക്കെ നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ഇതുമൂലമുള്ള പ്രശ്‌നങ്ങളുടെ ആധിക്യം മനസ്സിലാക്കാതെയാണ് ഈ കക്കൂസ് പ്രേമം. 

ചൈനയിലാണ് കക്കൂസില്‍ അരമണിക്കൂര്‍ കുത്തിയിരുന്ന് വീഡിയോ ഗെയിം കളിച്ച യുവാവിന് പണി കിട്ടിയത്. ഇയാളുടെ മലാശയം ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട് പുറത്തേക്ക് വീഴുകയായിരുന്നു. മലദ്വാരത്തില്‍ നിന്നും ഒരു പന്തിന്റെ വലുപ്പമുള്ള വസ്തു പുറത്തേക്ക് വന്നതായി ശ്രദ്ധിച്ചതോടെയാണ് ഈ രോഗി ആശുപത്രിയിലെത്തിയത്. വീഡിയോ ഗെയിം വിജയിക്കാനുള്ള തിരക്കിലായിരുന്നു താന്‍ ടോയ്‌ലറ്റില്‍ ഇരുന്നതെന്ന് രോഗി ഡോക്ടര്‍മാരോട് വ്യക്തമാക്കി. 

ഗെയിമുകള്‍ വിജയിച്ച് തള്ളിയെങ്കിലും വയറ്റില്‍ നിന്നുമുള്ള വിസര്‍ജ്ജ്യം പുറംതള്ളുന്നതില്‍ വിജയിച്ചില്ല. കക്കൂസില്‍ മണിക്കൂറുകളോളം ഇരുന്നത് മൂലമാണ് റെക്ടല്‍ പ്രൊലാപ്‌സ് സംഭവിച്ചതെന്ന് ഗാസ്‌ട്രോഇന്റസ്‌റ്റൈനല്‍ സര്‍ജറി വിഭാഗം വ്യക്തമാക്കി. ഇതിന് മുന്‍പും ഈ രോഗിക്ക് ഈ അവസ്ഥ ഉണ്ടായെങ്കിലും അതിന്റെ കാഠിന്യം കുറവായിരുന്നു. ഇതുമൂലം ചികിത്സിച്ചിരുന്നുമില്ല. ഒരു സ്‌കെയിലിന്റെ വലുപ്പത്തിലാണ് റെക്ടം പുറത്തുവന്നത്. ഇത് നീക്കം ചെയ്തതോടെ രോഗി സുഖം പ്രാപിച്ച് വരികയാണ്. 

കക്കൂസില്‍ ഇരിക്കുമ്പോള്‍ വയറില്‍ സമ്മര്‍ദം അനുഭവപ്പെടും. ഇതുമൂലം റെക്ടം വേര്‍പെടാനുള്ള സാധ്യത ജനിക്കും. മണിക്കൂറുകളോളം കക്കൂസില്‍ ചെലവഴിക്കുന്നവരെയാണ് ഈ അപകടം കാത്തിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.