
















കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനായില്ലെങ്കില്‍ രാജിവച്ച് രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ജനങ്ങള്‍ ബി.ജെ.പിയുടെ ഗൂഡാലോചനയില്‍ വീഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വളരെ കൃത്യമായി പറയാന്‍ ആഗ്രഹിക്കുകയാണ്, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും.
കാര്‍ഷിക കടം എഴുതിത്തള്ളുന്നതിന് ചില മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് ബുധനാഴ്ച വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കുമാരസ്വാമി.
അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറിനകം കടം എഴുതിത്തള്ളുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം ചെയ്തിരുന്നതാണ്. ഇത് സത്യമാണ്. ശ്വാസം വിടാനെങ്കിലും നിങ്ങള്‍ അവസരം നല്‍കണം. ഇന്ന് തനിക്ക് നിരവധി പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.