CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 16 Minutes 26 Seconds Ago
Breaking Now

മലയാളി ഡോക്ടര്‍ നാല് ആശുപത്രികളില്‍ നടത്തിയ ചികിത്സയില്‍ ഷണ്ഡത്വവും, വന്ധ്യതയും സമ്മാനിച്ചത് 130 രോഗികള്‍ക്ക്; പരാതി തള്ളി യൂറോളജിസ്റ്റ് മനു നായര്‍ക്ക് എന്‍എച്ച്എസ് സേവനം തുടരാന്‍ അനുമതി; രോഗികള്‍ രോഷത്തില്‍

ജിഎംസി മൂന്ന് വര്‍ഷമായി നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍ ട്രിബ്യൂണലിന് മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന് വിധിച്ചു

130 രോഗികളാണ് ഈ മലയാളി ഡോക്ടര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. പക്ഷെ യൂറോളജിസ്റ്റ് മനു നായര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജിഎംസി അധികൃതര്‍ തയ്യാറായില്ല. രോഗികളുടെ ആരോപണം തള്ളി എന്‍എച്ച്എസില്‍ നല്‍കിവരുന്ന സേവനം തുടരാനാണ് 53കാരന് അനുവാദം നല്‍കിയത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ നാല് ആശുപത്രികളില്‍ സേവനം നല്‍കുന്നതിനിടെ നടത്തിയ സര്‍ജറികള്‍ രോഗികളെ വന്ധ്യതയിലേക്ക് തള്ളിവിട്ടെന്നാണ് പരാതി ഉയര്‍ന്നത്. 

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഇല്ലാത്ത രോഗികള്‍ക്കും ഇതിനുള്ള ചികിത്സ നല്‍കിയെന്നും ഡോക്ടര്‍ക്കെതിരെ ആരോപണവുണ്ടായി. ഈ ചികിത്സ വഴി അംഗീകാരമില്ലാത്ത പുറമെ നിന്നുള്ള ക്ലിനിക്കല്‍ ട്രയല്‍ മനു നായര്‍ നടത്തിയെന്നും അഭിഭാഷകര്‍ ആരോപിക്കുന്നു. മൂന്ന് സ്വകാര്യ ആശുപത്രികളിലാണ് പരാതിക്ക് ഇടയാക്കിയ സര്‍ജറികള്‍ നടന്നത്. സോളിഹള്ളിലെ സ്പയര്‍ പാര്‍ക്ക്‌വേ, സ്പയര്‍ ലിറ്റില്‍ ആസ്റ്റണ്‍, എഡ്ജ്ബാസ്റ്റണ്‍ ബിഎംഐ പ്രയറി എന്നിവിടങ്ങള്‍ക്ക് പുറമെ ബര്‍മിംഗ്ഹാം ഹാര്‍ട്ട്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ആശുപത്രിയിലും ഈ പരിപാടി നടന്നെന്നാണ് പരാതി. 

എന്നാല്‍ ജിഎംസി മൂന്ന് വര്‍ഷമായി നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍ ട്രിബ്യൂണലിന് മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന് വിധിച്ചു. കൂടാതെ എന്‍എച്ച്എസ് തുടര്‍ന്നും ജോലി ചെയ്യാനും അനുമതി നല്‍കി. സ്വകാര്യ മേഖലയിലേക്ക് പോകാത്തിടത്തോളം ഇത് തുടരാം. നിയമ സ്ഥാപനങ്ങളായ ഇര്‍വിന്‍ മിച്ചെല്‍ 60 പരാതിക്കാരെയും, തോംസണ്‍സ് സോളിസിറ്റേഴ്‌സ് 70 പേരെയും നിയമനടപടിക്കായി പ്രതിനിധീകരിച്ചിരുന്നു. ഒരു കേസില്‍ സെറ്റില്‍മെറ്റ് ഉണ്ടായിട്ടുള്ളതായി വ്യക്തമാക്കിയ അഭിഭാഷകര്‍ വീഴ്ച സംഭവിച്ചെന്ന ഹാര്‍ട്ട് ഓഫ് ഇംഗ്ലണ്ട് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ കുറ്റസമ്മതവും ചൂണ്ടിക്കാണിക്കുന്നു. 

മനു നായര്‍ ഇപ്പോള്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ജിഎംസി വ്യക്തമാക്കിയില്ല. സിറ്റി ഹോസ്പിറ്റല്‍ സണ്ടര്‍ലാന്‍ഡ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായാണ് വിവരം. എന്‍എച്ച്എസില്‍ ഇദ്ദേഹത്തെ തുടരാന്‍ അനുവദിച്ച നടപടി പരാതിക്കാരെ രോഷാകുലരാക്കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.