CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 21 Minutes 35 Seconds Ago
Breaking Now

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമോ? ഹെല്‍ത്ത് സെക്രട്ടറി ബിഎംഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു; റസിഡന്റ് ഡോക്ടര്‍മാര്‍ ജനപിന്തുണ നഷ്ടപ്പെട്ട നിലയില്‍; അഞ്ച് ദിവസത്തെ പണിമുടക്ക് ഒഴിവാക്കാന്‍ ചര്‍ച്ചകള്‍

പരിഹാരം കണ്ടെത്താനായി ചര്‍ച്ചകള്‍ നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ബിഎംഎ

അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച റസിഡന്റ് ഡോക്ടര്‍മാരുടെ അസോസിയേഷനുമായി ചര്‍ച്ചകള്‍ നടത്താന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. പണിമുടക്ക് ഒഴിവാക്കാനുള്ള സാധ്യതകള്‍ തേടിയാണ് കൂടിക്കാഴ്ച. 29% ശമ്പളവര്‍ദ്ധനവില്‍ നിന്നും ഒട്ടും പിന്നോട്ടില്ലെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ മേധാവികള്‍ പ്രഖ്യാപിച്ചിരിക്കവെയാണ് ചര്‍ച്ച. 

ശമ്പളവിഷയത്തില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെയാണ് ഹെല്‍ത്ത് സെക്രട്ടറി യൂണിയന്‍ നേതാക്കളെ കാണുന്നത്. പണിമുടക്ക് യാതൊരു ന്യായീകരണവുമില്ലാത്തതാണെന്നാണ് സ്ട്രീറ്റിംഗിന്റെ നിലപാട്. 

റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ഈ വര്‍ഷം 5.4% വര്‍ദ്ധനവാണ് ഗവണ്‍മെന്റ് ഓഫര്‍ ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷത്തേക്ക് 22% വര്‍ദ്ധന ലഭിച്ചതിന് ശേഷമാണ് ഇത്. എന്നാല്‍ ഡോക്ടര്‍മാര്‍ ഈ നിര്‍ദ്ദേശത്തെ രോഷത്തോടെയാണ് സ്വീകരിച്ചത്. വര്‍ഷങ്ങളായി തങ്ങളുടെ വരുമാനത്തില്‍ നേരിട്ട ഇടിവ് പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

പരിഹാരം കണ്ടെത്താനായി ചര്‍ച്ചകള്‍ നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ബിഎംഎ റസിഡന്റ് ഡോക്ടര്‍ കമ്മിറ്റി കോ-ചെയറുമാരായ ഡോ. റോസ് ന്യൂവോഡ്ടും, ഡോ. മെലിസാ റയാനും പറഞ്ഞു. സമരങ്ങള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചകള്‍ നടത്താന്‍ പാകത്തിനുള്ള ഓഫര്‍ സ്ട്രീറ്റിംഗ് മുന്നോട്ട് വെയ്ക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. 

അതേസമയം റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങള്‍ക്ക് പൊതുജന പിന്തുണ കുറഞ്ഞതായി സര്‍വ്വെകള്‍ വ്യക്തമാക്കുന്നു. 26% പേര്‍ മാത്രമാണ് പണിമുടക്കിനെ ന്യായീകരിക്കുന്നത്. മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കൊന്നും നല്‍കാത്ത ഓഫര്‍ കഴിഞ്ഞ പണിമുടക്ക് കാലത്ത് തന്നെ ലേബര്‍ ഗവണ്‍മെന്റ് അനുവദിച്ചതാണ് ഇതില്‍ പ്രധാന ഘടകമായി മാറുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.