CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 13 Minutes 31 Seconds Ago
Breaking Now

വിസ നിയന്ത്രണങ്ങളില്‍ ഇയുവിന് പുറത്ത് നിന്നുമുള്ള നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും ഇളവ് നല്‍കണം; എന്‍എച്ച്എസിനെ രക്ഷിക്കാന്‍ ഇതാണ് വഴിയെന്ന് ഹെല്‍ത്ത് സെക്രട്ടറി; ക്യാബിനറ്റില്‍ തെരേസ മേയുമായി ഹണ്ട് തുറന്ന പോരിന്; തുറക്കുമോ ടിയര്‍2 വഴി?

ടിയര്‍ 2 ക്യാപ്പില്‍ നിന്നും നഴ്‌സുമാരെയും ഡോക്ടര്‍മാരെയും ഒഴിവാക്കി എന്‍എച്ച്എസിനെ പിടിച്ചുനിര്‍ത്താനാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ ശ്രമം

എന്‍എച്ച്എസിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള മെഡിക്കല്‍ പ്രൊഫഷണലുകളുടെ കടന്നുവരവിന് തടസ്സമാകുന്ന വിസ നിയന്ത്രണങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് ക്യാബിനറ്റില്‍ പുതിയ കലാപം. യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള യോഗ്യരായ നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും താല്‍ക്കാലികമായി ഇളവ് നല്‍കണമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് ആവശ്യപ്പെടുന്നത്. ഇതിനായി ഹണ്ട് പിടിമുറുക്കുന്നതോടെ തെരേസ മേയ് ക്യാബിനറ്റില്‍ പുതിയ പോരാട്ടത്തിനാണ് വഴിതുറക്കുക. 

ബ്രിട്ടന്‍ കൂടുതല്‍ മെഡിക്കല്‍ ജീവനക്കാരെ സ്വന്തം നിലയില്‍ പരിശീലിപ്പിച്ച് എടുക്കുന്നുണ്ട്. പക്ഷെ ഇവരുടെ സേവനം ലഭ്യമാകാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു. അതായത് എന്‍എച്ച്എസ് ഒഴിവുകള്‍ നികത്താന്‍ കൂടുതല്‍ വിദേശ ജീവനക്കാര്‍ വേണ്ടിവരുമെന്നര്‍ത്ഥം. പുതിയ ഹോം സെക്രട്ടറി സാജിദ് ജാവിദിന്റെ സ്വകാര്യ പിന്തുണയും ഹണ്ടിന് ലഭിക്കും. താല്‍ക്കാലിക ഇളവ് അനുവദിക്കുന്ന കാര്യത്തില്‍ ജാവിദിന് തുറന്ന സമീപനമാണുള്ളത്. ഇവര്‍ക്ക് പുറമെ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്, ബിസിനസ്സ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് എന്നിവരും സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള നിയന്ത്രണം കുറയ്ക്കുണമെന്ന് ആവശ്യപ്പെടും. 

ഒരു സംഘം ടോറി ബാക്‌ബെഞ്ചേഴ്‌സ് ഇപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ നിലപാട് മയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ ഈ മാറ്റത്തിനായി പ്രചരണങ്ങള്‍ നടത്തുകയാണ്.. എന്‍എച്ച്എസില്‍ നിന്നും വിസ ഓഫര്‍ ലഭിച്ചിട്ടും 1500 വിദേശ ഡോക്ടര്‍മാര്‍ക്ക് ബ്രിട്ടന്‍ വിസ നിഷേധിച്ചതായി ഇവര്‍ വ്യക്തമാക്കി. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കാണിത്. എന്‍എച്ച്എസ് പ്രതിസന്ധിയിലേക്ക് പോകും മുന്‍പ് നടപടി സ്വീകരിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെടുന്നു. ടിയര്‍ 2 വിസ പ്രയോജനപ്പെടുത്തി കുടിയേറ്റക്കാരെ ജോലിക്കായി നിയോഗിക്കാം. നെറ്റ് മൈഗ്രേഷന്‍ വര്‍ഷത്തില്‍ 1 ലക്ഷമാക്കി നിജപ്പെടുത്താനുള്ള ശ്രമങ്ങളാണ് നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും പാരയാകുന്നത്. 

ടിയര്‍ 2 ക്യാപ്പില്‍ നിന്നും നഴ്‌സുമാരെയും ഡോക്ടര്‍മാരെയും ഒഴിവാക്കി എന്‍എച്ച്എസിനെ പിടിച്ചുനിര്‍ത്താനാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ ശ്രമം. വിഷയത്തില്‍ ചര്‍ച്ച ആരംഭിച്ചെങ്കിലും തെരേസ മേയ് നിലപാട് മയപ്പെടുത്തുന്ന സൂചനയൊന്നും ലഭ്യമല്ല. 




കൂടുതല്‍വാര്‍ത്തകള്‍.