CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 23 Seconds Ago
Breaking Now

1.4 മില്ല്യണ്‍ പ്രേക്ഷകരെ ഓണ്‍ലൈനില്‍ സാക്ഷിയാക്കി ഒരു ലൈവ് പ്രസവം; അതും വീട്ടിലെ പൂന്തോട്ടത്തില്‍ നഴ്‌സും, മിഡ്‌വൈഫും ഒന്നുമില്ലാതെ; ഉണ്ടോ ചങ്കൂറ്റം!

പ്രസവിക്കുന്ന കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ഒറ്റയ്ക്ക് ചെയ്യുന്നു

ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും ഒരു രോഗം പോലെയായി മാറിവരുന്ന കാലഘട്ടമാണിത്. കാശുണ്ടാക്കാനുള്ള ആശുപത്രികളുടെ ശ്രമങ്ങളാണ് ഇതിലേക്ക് നയിക്കുന്ന പ്രധാന ഘടകം. എന്നാല്‍ ആരുടെയും സഹായമില്ലാതെ വീട്ടിലെ പൂന്തോട്ടത്തില്‍ പ്രസവിച്ച് ആ ദൃശ്യങ്ങള്‍ 1.4 മില്ല്യണ്‍ വരുന്ന ഓണ്‍ലൈന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചാണ് ഈ 36-കാരി ലോകത്തെ ഞെട്ടിച്ചത്. തന്റെ ആറാമത്തെ കുഞ്ഞിനെയാണ് ഇവര്‍ ഒറ്റയ്ക്ക് പ്രസവിച്ചത്. 

ജര്‍മ്മനിയിലെ ഹാലെ സ്വദേശിനി സാറാ ഷ്മിഡാണ് തങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ പൂന്തോട്ടത്തില്‍ വെച്ച് പ്രസവിച്ചത്. തന്റെ മക്കള്‍ അടുത്ത് നില്‍ക്കുമ്പോഴാണ് ഇവരുടെ ലൈവ് പ്രസവം. ദൃശ്യങ്ങള്‍ യുട്യൂബിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. പതിനൊന്ന് വയസ്സ് മുതല്‍ ഒരു വയസ്സ് വരെ പ്രായമുള്ള ആറ് മക്കളെയും സാറാ ആശുപത്രിക്ക് പുറത്ത് വെച്ചാണ് പ്രസവിച്ചത്. 'ഒരു സ്ത്രീ പ്രസവിക്കുന്ന ലോകത്തിലെ സാധാരണ കാര്യമാണ്. പഴയ കാലത്ത് അമ്മമാര്‍ പ്രസവിക്കുന്നത് പെണ്‍മക്കളെ കാണിച്ചിരുന്നു. ആരുടെയും ഇടപെടലില്ലാതെ എങ്ങിനെ പ്രസവിക്കാമെന്ന് കാണിക്കാനാണ് വീഡിയോ പങ്കുവെച്ചത്', സാറാ വ്യക്തമാക്കി. 

മെഡിസിന്‍ പഠിച്ച് ഡോക്ടര്‍ യോഗ്യത നേടിയിട്ടുള്ള സാറാ ഇപ്പോള്‍ ഫുള്‍ടൈം അമ്മയാണ്. പ്രസവിക്കുന്ന കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ഒറ്റയ്ക്ക് ചെയ്യുന്നു. നേരത്തെയും ഇവര്‍ പൂന്തോട്ടത്തിലും, ലിവിംഗ് റൂമിലും, കാട്ടിലും വെച്ച് പ്രസവിച്ചിരുന്നു. ആദ്യത്തെ പ്രസവമാണ് ഒരു യാത്രക്കിടെ കാട്ടില്‍ വെച്ച് അരങ്ങേറിയത്. ഇതെല്ലാം വെറും സിംപിള്‍ എന്ന മട്ടിലാണ് സാറയുടെ പ്രതികരണം. എന്നാല്‍ കണ്ടവര്‍ക്ക് ഇതൊന്നും അത്ര സിംപിളായി തോന്നിയിട്ടില്ല.  




കൂടുതല്‍വാര്‍ത്തകള്‍.