CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 50 Seconds Ago
Breaking Now

പാകിസ്താനില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത ; ഇമ്രാന്‍ഖാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷി

ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്.

പാകിസ്താനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാനാണ് സാധ്യത. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്ഇഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 65 സീറ്റുമായി നവാസ് ഷെരീഫിന്റെ പിഎംഎല്‍ പാര്‍ട്ടി രണ്ടാമതാണ്. ബിലാവല്‍ ഭൂട്ടോയുടെ പിപിപി 43 സീറ്റുമായി മൂന്നാമതാണ്. ഫലത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ മുസ്ലീംലീഗ് ആഹ്വാനം ചെയ്തു. അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്.

കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്താനിലെ ക്വറ്റയില്‍ പോളിങ് ബൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്താനിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പാക്‌സിതാന്‍ മുസ്ലിം ലീഗ് നേതാവ് നവാസ് ഷഹബാസ് ഷരീഫ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പൂര്‍ണ്മമായും തള്ളികളയുന്നു. വോട്ടെടുപ്പില്‍ കൃത്രിമം നടന്നെന്ന് അദ്ദേഹം പുലര്‍ച്ചെ വാര്‍ത്താ സമ്മേളനം വിളിച്ച ശേഷം പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ജനം തെരുവിലിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നിലവിലെ റിപ്പോര്‍ട്ടില്‍ ഇമ്രാന്‍ഖാന്റെ പാകിസ്താന്‍ തെഹ്രിക് ഇ ഇന്‍സാഫ് 113 സീറ്റില്‍ ലീഡ് ചെയ്യുന്നു. പിഎംഎല്‍എന്‍ 66 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട് .

മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും മകന്‍ ബിലാവല്‍ ഭൂട്ടോയും നേതൃത്വം നല്‍കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 39 സീറ്റിലും ലീഡ് ചെയ്യുന്നു. 54 സീറ്റില്‍ മറ്റുള്ളവര്‍ ലീഡിങ്ങിലാണ് .




കൂടുതല്‍വാര്‍ത്തകള്‍.