CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 7 Seconds Ago
Breaking Now

കുട്ടികള്‍ക്ക് ആഹാരമായി കോളയും കേക്കും മാത്രം നല്‍കി ; അച്ഛന് ഇനി അഴിയെണ്ണാം

മദ്യപിക്കാന്‍ മാത്രമാണ് പിതാവ് പണം കൂടുതലും ചിലവാക്കിയത്.

കുട്ടികളെ വളര്‍ത്തികൊണ്ടുവരുമ്പോള്‍ മാതാപിതാക്കള്‍ക്ക് മിനിമം ചില ഉത്തരവാദിത്വമുണ്ട്. എന്നാല്‍ മൂന്നും നാലും വയസ്സു പ്രായമുള്ള ഈ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്നത് മോശമായ സാഹചര്യത്തിലാണ് . കാരണം പിതാവ് തന്നെ.

കൊക്കകോളയും കേക്കും മാത്രമാണ് ഈ കുരുന്നുകള്‍ക്ക് ആഹാരമായി നല്‍കിയിരുന്നത്. മദ്യപിക്കാന്‍ മാത്രമാണ് പണം കൂടുതലും ചിലവാക്കിയത്. മദ്യത്തിന് അടിമയായ ഇയാള്‍ കുട്ടികളെ വേണ്ട രീതിയില്‍ പരിഗണിച്ചില്ല. ഇതോടെ അഴിയെണ്ണുകയാണ്. ഫ്രാന്‍സിലാണ് സംഭവം.

മാസം മാസം കിട്ടുന്ന വെല്‍ഫെയര്‍ ഫണ്ട് മൂന്നു ദിവസം കൊണ്ട് മദ്യപിച്ച് തീര്‍ക്കും. തുടര്‍ന്ന് വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് ചെലവ് കുറഞ്ഞ കോളയും കേക്കും നല്‍കും. സംഭവം കോടതിയിലെത്തിച്ച സംഘടനയുടെ പ്രതിനിധി വെളിപ്പെടുത്തിയത് കുട്ടികളുടെ ദാരുണമായ അവസ്ഥയാണ്.

മദ്യപിച്ചതിന് ശേഷം കുട്ടികളുടെ അമ്മയുമായി സ്ഥിരം വഴക്കിടാറുണ്ടായിരുന്ന ഇദ്ദേഹത്തിന് മൂന്ന് മാസത്തെ തടവ് ശിക്ഷയാണ് സെന്‍ട്രല്‍ ഫ്രാന്‍സിലെ ലിമോഗസ് കോടതി വിധിച്ചത്. ഇവരുടെ ഫ്‌ളാറ്റില്‍ ആവശ്യത്തിന് വേണ്ട വീട്ടുസാമഗ്രികള്‍ ഇല്ലായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.ഫ്രിഡ്‌ജോ, കിടക്കകള്‍ക്ക് കവറോ, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളോ ഉണ്ടായിരുന്നില്ല.കുട്ടികള്‍ക്ക് വേണ്ടതായിട്ടുള്ള ഒരു പരിഗണനയും കിട്ടിയിരുന്നില്ലെന്ന് ചുരുക്കം.

 




കൂടുതല്‍വാര്‍ത്തകള്‍.