CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 30 Seconds Ago
Breaking Now

ചൈന സഹായത്തിന് ഒപ്പം കൂടുന്നു ; ബഹിരാകാശത്ത് ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ പാകിസ്താന്റെ നീക്കം

പ്രതിരോധ മേഖലയില്‍ പാക്കിസ്ഥാനും ചൈനയും തമ്മില്‍ മികച്ച ബന്ധമാണ് നിലനില്‍ക്കുന്നത്.

2022 ആകുന്നതോടെ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പാക്കിസ്ഥാന്‍. സഹായത്തിന് ചൈനയുമുണ്ട്. പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇന്ത്യയും 2022 ലാണ് ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാന്‍ നീക്കം നടത്തുന്നത്.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗം നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി. പാക് സ്‌പേസ് ആന്‍ഡ് അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് കമ്മീഷനും ഒരു ചൈനീസ് കമ്പനിയും തമ്മില്‍ കരാര്‍ ഒപ്പിട്ടതായി ചൗധരി വ്യക്തമാക്കി. നവംബര്‍ 3ന് ഇമ്രാന്‍ ചൈന സന്ദര്‍ശിക്കും. സ്വാതന്ത്രദിന പ്രസംഗത്തില്‍ 2022 ല്‍ ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

പ്രതിരോധ മേഖലയില്‍ പാക്കിസ്ഥാനും ചൈനയും തമ്മില്‍ മികച്ച ബന്ധമാണ് നിലനില്‍ക്കുന്നത്. ചൈനീസ് ആയുധങ്ങള്‍ ഏറ്റവുമധികം വാങ്ങുന്നത് പാക്കിസ്ഥാനാണ്. ഈ വര്‍ഷമാദ്യം പാക് നിര്‍മ്മിക ഉപഗ്രഹങ്ങള്‍ ചൈനീസ് ലോഞ്ച് വെഹിക്കിളുപയോഗിച്ച് ബഹിരാകാശത്തേക്ക് എത്തിച്ചിരുന്നു. ചൈനയിലെ ഗോബി മരുഭൂമിയില്‍ ജൂക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ചൈനീസ് ലോങ് മാര്‍ച്ച് റോക്കറ്റായിരുന്നു ഈ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചത്. വിക്ഷേപണ സൗകര്യമില്ലാത്തതിനാലാണ് പാക്കിസ്ഥാന്‍ ഉപഗ്രഹങ്ങള്‍ ചൈനയുടെ സഹായത്തോടെ ബഹിരാകാശത്തിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

2003 ലാണ് ചൈന മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചത്. ഇതോടെ റഷ്യയ്ക്കും യുഎസിനും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറി .




കൂടുതല്‍വാര്‍ത്തകള്‍.