അമിതമായി ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ശ്രദ്ധിക്കുക. ചൈനയിലാണ് ഞെട്ടിക്കുന്ന സംഭവം. ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന യുവതിയ്ക്ക് അമിതമായ മൊബൈല്‍ ഉപയോഗം മൂലം കൈകളുടെ ചലന ശേഷി നഷ്ടമായെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരാഴ്ച ജോലിയില്‍ നിന്ന് ലീവെടുത്ത് വീട്ടിലിരുന്ന യുവതി സമയം ചിലവഴിച്ചത് ഫോണിലായിരുന്നു. ശേഷം രണ്ടു ദിവസം കഴിഞ്ഞ് കൈ വേദന അനുഭവപ്പെട്ടു. പിന്നീട് ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള രീതിയില്‍ കൈകള്‍ വളയുകയും ചലന ശേഷി നഷ്ടമാവുകയുമായിരുന്നു. വിരലുകള്‍ പോലും അനക്കാനാകാതെ അവര്‍ ആശുപത്രിയിലെത്തി. കൈകളുടെ ചലന ശേഷി ചികിത്സയ്ക്ക് ശേഷം തിരികെ കിട്ടുമെന്നാണ് ഡോക്ടര്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടുതല്‍ ഉള്ളവര്‍ക്ക് മുന്നറിയിപ്പായി ചിത്രങ്ങള്‍ പുറത്തുവിട്ടെങ്കിലും യുവതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല .